x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ര​ത്ത​ടി​യി​ൽ വി​രി​യു​ന്ന മു​ന്തി​രി​ക്കു​ല​ക​ൾ ജ​ബോ​ട്ടി​ക്കാ​ബ​യെ അ​റി​യാം

നേ​ഹ എ.​ആ​ർ, ഡോ. ​ബി​ന്ദു ബി
Published: October 7, 2026 05:35 PM IST | Updated: October 7, 2026 05:35 PM IST

ജ​ബോ​ട്ടി​ക്കാ​ബ

ഒ​രു മ​ര​ത്തി​ന്‍റെ ത​ണ്ടി​ലും ക​ട്ടി​യു​ള്ള ശാ​ഖ​ക​ളി​ലും മു​ന്തി​രി​ക്കു​ല​ക​ളെ​പ്പോ​ലെ പ​ഴ​ങ്ങ​ൾ കൂ​ട്ട​മാ​യി കാ​യ്ക്കു​ന്ന​ത് നി​ങ്ങ​ൾ ക​ണ്ടി​ട്ടു​ണ്ടോ? ഈ ​അ​പൂ​ർ​വ കാ​ഴ്ച സ​മ്മാ​നി​ക്കു​ന്ന ഫ​ല​വൃ​ക്ഷ​മാ​ണ് ജ​ബോ​ട്ടി​ക്കാ​ബ (പ്ലി​നി​യ കൗ​ളി​ഫ്ളോ​റ) അ​ഥ​വാ മ​ര​മു​ന്തി​രി.

കാ​ഴ്ച​യി​ൽ മു​ന്തി​രി​ക്കു​ല​യെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന​തി​നാ​ൽ ന്ധ​ബ്ര​സീ​ലി​യ​ൻ ഗ്രേ​പ്പ് ട്രീ’ ​എ​ന്നും ഇ​ത് അ​റി​യ​പ്പെ​ടു​ന്നു. ബ്ര​സീ​ലി​ൽ സ്വ​ദേ​ശി​യാ​യ ഈ ​വൃ​ക്ഷം ഇ​ന്നു ലോ​ക​ത്തി​ന്‍റെ വി​വി​ധ ഉ​ഷ്ണ​മേ​ഖ​ലാ പ്ര​ദേ​ശ​ങ്ങ​ളി​ൽ കൃ​ഷി ചെ​യ്യ​പ്പെ​ടു​ന്നു.

കേ​ര​ള​ത്തി​ലും തോ​ട്ട​ങ്ങ​ളി​ലും വീ​ട്ടു​വ​ള​പ്പു​ക​ളി​ലും പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഇ​തു വ​ള​ർ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം ക്ര​മേ​ണ വ​ർ​ധി​ച്ചു​വ​രു​ന്നു. ജ​ബോ​ട്ടി​ക്കാ​ബ​യു​ടെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ സ​വി​ശേ​ഷ​ത കൗ​ളി​ഫ്ളോ​റ​സ് എ​ന്ന പ്ര​തി​ഭാ​സ​മാ​ണ്.

സാ​ധാ​ര​ണ മ​ര​ങ്ങ​ളി​ൽ പ​ഴ​ങ്ങ​ൾ ചെ​റു​കൊ​മ്പുക​ളി​ലാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. എ​ന്നാ​ൽ, ജ​ബോ​ട്ടി​ക്കാ​ബ​യി​ൽ പൂ​ക്ക​ളും പ​ഴ​ങ്ങ​ളും നേ​രി​ട്ട് ത​ണ്ടി​ലും പ്രാ​യ​മാ​യ ശാ​ഖ​ക​ളി​ലും രൂ​പ​പ്പെ​ടു​ന്നു.

ചെ​റി​യ വെ​ളു​ത്ത പൂ​ക്ക​ൾ ത​ടി​യി​ൽ കു​ല​കു​ല​യാ​യി വി​രി​ഞ്ഞ ശേ​ഷം, ഏ​ക​ദേ​ശം മൂ​ന്നു മു​ത​ൽ ആ​റാ​ഴ്ച​ക്കു​ള്ളി​ൽ ഇ​ളം​പ​ച്ച നി​റ​ത്തി​ലു​ള്ള കാ​യ്ക​ൾ വ​ള​ർ​ന്ന് ക​ടും പ​ർ​പ്പി​ൾ അ​ഥ​വാ ക​റു​പ്പ് നി​റ​മു​ള്ള, മു​ന്തി​രി പോ​ലു​ള്ള ഗോ​ളാ​കൃ​തി​യി​ലു​ള്ള ഫ​ല​ങ്ങ​ളാ​യി പാ​ക​മാ​കു​ന്നു.

ജ​ബോ​ട്ടി​ക്കാ​ബ മ​ര​ങ്ങ​ൾ ഒ​രു വ​ർ​ഷം അ​ഞ്ചോ ആ​റോ ത​വ​ണ വ​രെ പൂ​വി​ടു​ക​യും കാ​യ്ക്കു​ക​യും ചെ​യ്യാ​റു​ണ്ട് എ​ന്ന​തു മ​റ്റു ഫ​ല​വൃ​ക്ഷ​ങ്ങ​ളി​ൽ​നി​ന്നും ഇ​തി​നെ വ്യ​ത്യ​സ്ത​മാ​ക്കു​ന്നു.

ക​ട്ടി​യു​ള്ള തൊ​ലി​ക്കു​ള്ളി​ൽ വെ​ളു​ത്ത​തും തെ​ളി​ഞ്ഞ​തു​മാ​യ മാം​സ​ള​ഭാ​ഗ​വും അ​തി​നു​ള്ളി​ൽ ഒ​ന്നു മു​ത​ൽ നാ​ലു വ​രെ ചെ​റി​യ വി​ത്തു​ക​ളും കാ​ണാം.

മു​ന്തി​രി​യു​ടെ​യും ലി​ച്ചി​യു​ടെ​യും രു​ചി കൂ​ടി​ച്ചേ​ർ​ന്ന​തു​പോ​ലു​ള്ള മ​ധു​ര​വും ചെ​റി​യ പു​ളി​പ്പും ക​ല​ർ​ന്ന രു​ചി​യാ​ണ് ഈ ​പ​ഴ​ത്തി​ന്. നി​റ​യെ കാ​യ്ച്ച ജ​ബോ​ട്ടി​ക്കാ​ബ മ​ര​ത്തി​ന്‍റെ ത​ടി ക​റു​ത്ത മു​ന്തി​രി​ക്കു​ല​ക​ൾ​കൊ​ണ്ടു പൊ​തി​ഞ്ഞ​തു പോ​ലെ​യാ​ണു കാ​ണ​പ്പെ​ടു​ക.

സാ​വ​ധാ​നം വ​ള​രു​ന്ന ഒ​രു നി​ത്യ​ഹ​രി​ത​വൃ​ക്ഷ​മാ​ണ് ജ​ബോ​ട്ടി​ക്കാ​ബ. വി​ത്ത് ന​ട്ടാ​ൽ കാ​യ്ക്കാ​ൻ വ​ർ​ഷ​ങ്ങ​ളെ​ടു​ക്കു​മെ​ങ്കി​ലും, ഗ്രാ​ഫ്റ്റിം​ഗ് വ​ഴി ന​ട്ടു​വ​ള​ർ​ത്തി​യാ​ൽ നാ​ലോ അ​ഞ്ചോ വ​ർ​ഷ​ത്തി​നു​ള്ളി​ൽ​ത്ത​ന്നെ ഫ​ലം ന​ൽ​കി​ത്തു​ട​ങ്ങും.

അ​മ്ലാം​ശ​മു​ള്ള​തും ന​ല്ല നീ​ർ​വാ​ർ​ച്ച​യു​ള്ള​തു​മാ​യ മ​ണ്ണും ഈ​ർ​പ്പ​മു​ള്ള കാ​ലാ​വ​സ്ഥ​യു​മാ​ണ് ഇ​തി​ന് ഏ​റ്റ​വും അ​നു​യോ​ജ്യം. സ്വ​യം പ​രാ​ഗ​ണ​ശേ​ഷി​യു​ള്ള ഈ ​വൃ​ക്ഷം പ​രാ​ഗ​ണ​കീ​ട​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട വി​ള​വ് ന​ൽ​കാ​റു​ണ്ട്.

നാ​രു​ക​ൾ, ധാ​തു​ക്ക​ൾ (പൊ​ട്ടാ​സ്യം, കാ​ൽ​സ്യം, സോ​ഡി​യം, മ​ഗ്നീ​ഷ്യം), അ​ന്ന​ജം, ജീ​വ​ക​ങ്ങ​ൾ, അ​മി​നോ ആ​സി​ഡു​ക​ൾ എ​ന്നി​വ​യാ​ൽ സ​ന്പ​ന്ന​മാ​ണ് ഈ ​പ​ഴം. ധാ​തു​ക്ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന​ത് പൊ​ട്ടാ​സ്യ​മാ​ണ്.

പ​ഴ​ത്തി​ൽ ഫ്ര​ക്ടോ​സി​നു പു​റ​മേ ഗ്ലൂ​ക്കോ​സും സു​ക്രോ​സും ഗ​ണ്യ​മാ​യ അ​ള​വി​ലു​ണ്ട്. സി​ട്രി​ക് ആ​സി​ഡ്, സ​ക്സി​നി​ക് ആ​സി​ഡ്, മാ​ലി​ക്ക് ആ​സി​ഡ് തു​ട​ങ്ങി​യ ജൈ​വ ആ​സി​ഡു​ക​ളാ​ണ് പ​ഴ​ത്തി​ന്‍റെ പു​ളി​ര​സ​ത്തി​ന് കാ​ര​ണം.

ആ​ധു​നി​ക പ​ഠ​ന​ങ്ങ​ൾ ജ​ബോ​ട്ടി​ക്കാ​ബ തൊ​ലി​പ്പൊ​ടി ഒ​രു ഭ​ക്ഷ്യ​സ​പ്ലി​മെ​ന്‍റാ​യി ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ മെ​റ്റ​ബോ​ളി​ക് സി​ൻ​ഡ്രോം, പൊ​ണ്ണ​ത്ത​ടി എ​ന്നി​വ​യു​ള്ള​വ​രി​ൽ ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യും വീ​ക്ക​വും കു​റ​യ്ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​യി പ​ഠ​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു.

പ​ഴു​ത്ത ജ​ബോ​ട്ടി​ക്കാ​ബ പ​ഴ​ങ്ങ​ൾ അ​തു​പോ​ലെ ത​ന്നെ ക​ഴി​ക്കാ​മെ​ങ്കി​ലും, വേ​ഗം കേ​ടാ​കു​ന്ന സ്വ​ഭാ​വ​മു​ള്ള​തി​നാ​ൽ ഇ​വ അ​ധി​ക​നേ​രം സൂ​ക്ഷി​ക്കാ​ൻ ക​ഴി​യി​ല്ല. അ​തി​നാ​ൽ ഇ​വ ജെ​ല്ലി, ജാം, ​ജ്യൂ​സ്, വീ​ഞ്ഞ് എ​ന്നി​വ​യാ​ക്കി ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.

സാ​ധാ​ര​ണ​യാ​യി ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന തൊ​ലി ഉ​ണ​ക്കി പൊ​ടി​യാ​ക്കി ബി​സ്ക്ക​റ്റ്, കു​ക്കീ​സ്, വൈ​ൻ പാ​നീ​യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ൽ പ്ര​കൃ​തി​ദ​ത്ത നി​റ​മാ​യും ഉ​പ​യോ​ഗി​ക്കാം.

ഭ​ക്ഷ്യ​മാ​ലി​ന്യം കു​റ​യ്ക്കാ​നും അ​തേ​സ​മ​യം ആ​ന്‍റി​ഓ​ക്സി​ഡ​ന്‍റ് ഗു​ണ​ങ്ങ​ളു​ള്ള ചേ​രു​വ​ക​ൾ ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നും ഇ​ത് സ​ഹാ​യി​ക്കു​ന്നു.

Tags : Agriculture Karshakan

Recent News

Corehub Up