x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ർ​ധ​ക്യ​ത്തെ തോ​ൽ​പി​ച്ച ഹ​രി​ത വീ​ര്യം

ജി​ബി​ന്‍ കു​ര്യ​ന്‍
Published: October 10, 2026 12:57 PM IST | Updated: October 10, 2026 12:57 PM IST

നാ​രാ​യ​ണ​ൻ നാ​യ​ർ

കൃ​ഷി എ​ല്ലാ​വ​ർ​ക്കും ഇ​ഷ്ട​മാ​ണ്. പ​ക്ഷേ, അ​തു ചെ​യ്യാ​ൻ ആ​ർ​ക്കും മ​ന​സും താ​ത്പ​ര്യ​മി​ല്ല. എ​ന്നാ​ൽ, ത​ള​രാ​ത്ത മ​ന​സി​നു മു​ന്പി​ൽ പ്രാ​യം വെ​റും അ​ക്കം മാ​ത്ര​മാ​ണെ​ന്നു തെ​ളി​യി​ച്ച് നൂ​റാം വ​യ​സി​ലും കൃ​ഷി ചെ​യ്ത് മ​ണ്ണി​ൽ നൂ​റു​മേ​നി വി​ള​യി​ച്ചു പു​തു​ത​ല​മു​റ​യ്ക്കും കാ​ർ​ഷി​ക കേ​ര​ള​ത്തി​നും മാ​തൃ​ക​യാ​കു​ക​യാ​ണ് കോ​ട്ട​യം ജി​ല്ല​യി​ൽ ഉ​ഴ​വൂ​ർ ഇ​ട​ക്കോ​ലി പ​ന്ത​നാ​നി​ക്ക​ൽ നാ​രാ​യ​ണ​ൻ നാ​യ​ർ.

ഓ​ർ​മ​വ​ച്ച കാ​ലം മു​ത​ൽ മ​ണ്ണി​നേ​യും പ്ര​കൃ​തി​യേ​യും സ്നേ​ഹി​ച്ചു തു​ട​ങ്ങി ജീ​വി​ത സാ​യാ​ഹ്ന​ത്തി​ലും കൃ​ഷി​യേ നെ​ഞ്ചോ​ടു ചേ​ർ​ക്കു​മ്പോൾ നാ​രാ​യ​ണ​ൻ നാ​യ​രു​ടെ ചു​ളി​വു വീ​ണ മു​ഖ​ത്തു വി​രി​യു​ന്ന ചി​രി വാ​ർ​ധ​ക്യ​ത്തെ തോ​ൽ​പി​ച്ച ഹ​രി​ത വീ​ര്യ​വും സ്വ​ന്ത​മാ​യി കൃ​ഷി ചെ​യ്യു​ന്ന സ​ന്തോ​ഷ​വു​മാ​ണ്. നാ​രാ​യ​ണ​ൻ നാ​യ​ർ​ക്കു പ്രാ​യം മാ​ത്ര​മാ​ണ് നൂ​റ്.

അ​ധ്വാ​ന​ത്തി​ന് ഇ​പ്പോ​ഴും വ​യ​സാ​യി​ട്ടി​ല്ല. നാ​ലു വ​ർ​ഷം മു​മ്പ് വീ​ഴ്ച​യി​ൽ കാ​ലു​ക​ൾ​ക്ക് ചെ​റി​യ ബ​ല​ക്ഷ​യം സം​ഭ​വി​ച്ചു. വാ​ക്ക​റി​ന്‍റെ സ​ഹാ​യ​ത്താ​ൽ ഇ​പ്പോ​ഴും കൃ​ഷി​പ്പ​ണി തു​ട​രു​ക​യാ​ണ്.

അ​ഞ്ചാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ൾ അ​ച്ഛ​ൻ കോ​ച്ചേ​രി​ൽ രാ​മ​ൻ​നാ​യ​ർ​ക്കൊ​പ്പം രാ​മ​പു​രം കൊ​ണ്ടാ​ട് പാ​ട​ത്തെ നെ​ൽ​കൃ​ഷി​യി​ൽ സ​ഹാ​യി​ച്ചാ​ണ് നാ​രാ​യ​ണ​ൻ നാ​യ​രു​ടെ കൃ​ഷി​യി​ലെ തു​ട​ക്കം. കാ​ള​പൂ​ട്ടും വ​രമ്പ് ഒ​രു​ക്ക​ലും വി​ത്തി​ട​ലും ഞാ​റു​ന​ട​ലും ക​ള​പ​റി​ക്ക​ലും കൊ​യ്ത്തും മെ​തി​യു​മെ​ല്ലാം ചെ​റു​പ്പ​ത്തി​ലേ സു​പ​രി​ചി​ത​മാ​യി.

17-ാം വ​യ​സി​ൽ ഇ​ട​ക്കോ​ലി പ​ന്ത​നാ​നി​ക്ക​ൽ ല​ക്ഷ്മി​ക്കു​ട്ടി​യെ വി​വാ​ഹം ചെ​യ്തു. പി​ന്നെ താ​മ​സം ഇ​ട​ക്കോ​ലി​ക്ക് മാ​റി. പു​ല​ർ​ച്ചെ നാ​ലി​ന് ഇ​ട​ക്കോ​ലി​യി​ൽ​നി​ന്നു കൊ​ണ്ടാ​ടി​നു ന​ട​ക്കും.

അ​വി​ടെ ചേ​ട്ട​ൻ രാ​മ​ൻ നാ​യ​ർ​ക്കൊ​പ്പം പാ​ട​ത്ത് കാ​ള​പൂ​ട്ട​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള കൃ​ഷി​പ്പ​ണി​ക​ൾ ചെ​യ്യും.

 

K-Rail Survey

രാ​ത്രി ഏ​റെ വൈ​കി ചൂ​ട്ടു​വെ​ളി​ച്ച​ത്തി​ലാ​ണ് ഇ​ട​ക്കോ​ലി​യി​ലേ​ക്കു തി​രി​കെ​യു​ള്ള യാ​ത്ര. ഇ​ട​ക്കോ​ലി​യി​ലെ വീ​ട്ടി​ൽ ആ​ദ്യം റ​ബ​ർ​കൃ​ഷി​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​ഞ്ചി, മ​ഞ്ഞ​ൾ, ക​ച്ചോ​ലം, ചേ​ന, ചേമ്പ്, കാ​ച്ചി​ൽ, പ​യ​ർ, പാ​വ​ൽ, കോ​വ​ൽ, വ​ഴു​ത​ന, ചീ​നി തു​ട​ങ്ങി​യ എ​ല്ലാ​ത്ത​രം വി​ഭ​വ​ങ്ങ​ളും കൃ​ഷി ചെ​യ്തു തു​ട​ങ്ങി. ച​ക്ക​യും മാ​ങ്ങ​യും ക​പ്പ​യും ക​പ്പ​ള​വും പേ​ര​യും ആ​വ​ശ്യ​ത്തി​നു പ​റ​ന്പി​ലു​ണ്ടാ​യി​രു​ന്നു.

വി​വി​ധ​യി​ന​ത്തി​ലു​ള്ള വാ​ഴ​ക​ളു​ടെ കൃ​ഷി​യും തു​ട​ങ്ങി. വ​ള​ർ​ത്തി വ​ലു​താ​ക്കി​യ കൃ​ഷി​യി​ൽ​നി​ന്നു കി​ട്ടു​ന്ന ആ​ദാ​യ​ങ്ങ​ൾ ഉ​ഴ​വൂ​രി​ലും രാ​മ​പു​ര​ത്തു​മു​ള്ള ച​ന്ത​ക​ളി​ലാ​യി​രു​ന്നു വി​ല്പ​ന. കൃ​ഷി​ക്കു കൂ​ട്ടാ​യി ആ​ടും ക​ന്നു​കാ​ലി​ക​ളും കോ​ഴി​യും താ​റാ​വു​മൊ​ക്കെ​യു​ണ്ടാ​യി​രു​ന്നു. പൂ​ക്ക​ളോ​ടു പ്ര​ത്യേ​ക താ​ത്പ​ര്യ​മു​ണ്ട്.

കി​ട്ടു​ന്ന ചെ​ടി​ക​ളെ​ല്ലാം ന​ട്ടു​പ​രി​പാ​ലി​ക്കും. ഏ​ഴു വ​ർ​ഷം മു​ന്പാ​ണ് ഭാ​ര്യ ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ​യു​ടെ മ​ര​ണം. ഇ​തി​നി​ട​യി​ൽ ചെ​റി​യ വീ​ഴ്ച​യു​ണ്ടാ​യി. കാ​ലി​നു ചെ​റി​യ ക്ഷ​ത​വും സം​ഭ​വി​ച്ചു. എ​ങ്കി​ലും ഇ​ട​ക്കോ​ലി​യി​ലെ കാ​ര​ണ​വ​രെ ഇ​തൊ​ന്നും ത​ള​ർ​ത്തി​യി​ല്ല.

അ​ഞ്ചു മ​ക്ക​ള​യി​ൽ ഇ​ള​യ​വ​നാ​യ ഹ​രി​ദാ​സി​ന്‍റെ വീ​ട്ടി​ലാ​ണ് താ​മ​സം. കാ​ര്യ​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളി​ല്ല. ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളൊ​ന്നും പി​ടി​പെ​ട്ടി​ട്ടു​മി​ല്ല. ഇ​ട​യ്ക്ക് ഹൃ​ദ​യം ഒ​ന്നു പ​ണി​മു​ട​ക്കി​യെ​ങ്കി​ലും അ​തി​നെ​യും അ​ധ്വാ​ന​ത്തി​ലൂ​ടെ അ​തി​ജീ​വി​ച്ചു.

ഒ​രു ഗു​ളി​ക പോ​ലും ക​ഴി​ക്കു​ന്നി​ല്ല. ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി കേ​ൾ​വി​ക്കു​റ​വു​ണ്ട്. ഇ​ന്നും കൃ​ഷി​യി​ട​ത്തി​ൽ മ​ണ്ണൊ​രു​ക്കി ത​ട​മെ​ടു​ക്കു​ന്ന​തും വി​ത്തു ന​ടു​ന്ന​തും പ​രി​പാ​ലി​ക്കു​ന്ന​തു​മെ​ല്ലാം നാ​രാ​യ​ണ​ൻ​നാ​യ​ർ ത​ന്നെ. കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ല്ലാം ക​ണ്ണെ​ത്തും.

കൃ​ഷി​ക്ക് വെ​ള്ള​വും വ​ള​വും എ​ത്തി​ക്കു​ന്ന​ത് വാ​ക്ക​റി​ലാ​ണ്. വാ​ക്ക​റി​ന്‍റെ ഇ​ര​വ​ശ​ങ്ങ​ളി​ലും ചാ​ണ​ക​വും വ​ള​വും വെ​ള്ള​വും ഒ​ക്കെ കെ​ട്ടി തൂ​ക്കി​യാ​ണ് കൃ​ഷി​യി​ട​ത്തി​ലെ​ത്തു​ന്ന​ത്. കൃ​ഷി​പ്പ​ണി​യി​ൽ മാ​ത്ര​മ​ല്ല നാ​രാ​യ​ണ​ൻ നാ​യ​രു​ടെ ക​ര​വി​രു​ത് കൊ​ട്ട​യും മു​റ​വു​മൊ​ക്കെ നെ​യ്തെ​ടു​ക്കും.

ചി​ര​ട്ട​യി​ലും ത​ടി​യി​ലും ക​ര​കൗ​ശ​ല ഉ​ത്പ​ന്ന​ങ്ങ​ൾ തീ​ർ​ക്കും. ഓ​ല​ക്കു​ട​യും തൊ​പ്പി​യു​മൊ​ക്കെ മ​നോ​ഹ​ര​മാ​യി ഉ​ണ്ടാ​ക്കും. തേ​ങ്ങ​യി​ൽ മൂ​ങ്ങ, ത​ത്ത, കാ​ട്ട​മൃ​ത് ഉ​പ​യോ​ഗി​ച്ച് നി​ല​വി​ള​ക്ക്, ഒ​റ്റ​ക്കു​ന്പ​ള​ത്ത​ടി​യി​ൽ 25 ക​ണ്ണി​ക​ളോ​ടു കൂ​ടി​യ ച​ങ്ങ​ല അ​ങ്ങ​നെ പോ​കു​ന്നു നാ​രാ​യ​ണ​ൻ​നാ​യ​രു​ടെ മാ​സ്റ്റ​ർ പീ​സു​ക​ൾ.

എ​ല്ലാ​റ്റി​നും ഉ​പ​യോ​ഗി​ക്കു​ന്ന​ത് പ്ര​കൃ​തി​യി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന വ​സ്തു​ക്ക​ളാ​ണ്. വീ​ട്ടി​ലെ പു​ര​യി​ട​ത്തി​ലും പൊ​തു സ്ഥ​ല​ത്തും നൂ​റു​ക​ണ​ക്കി​നു വൃ​ക്ഷ​ങ്ങ​ൾ ന​ട്ടു പ​രി​പാ​ലി​ക്കു​ന്നു. ഇ​ട​ക്കോ​ലി ക്ഷേ​ത്ര​ത്തി​ലെ ന​ക്ഷ​ത്ര​വ​നം പ​ദ്ധ​തി​യും നാ​രാ​യ​ണ​ൻ​നാ​യു​ര​ടെ പ​ങ്കു​ണ്ട്.

ഇ​ള​യ​മ​ക​ൻ പ​രേ​ത​നാ​യ ഹ​രി​ദാ​സി​ന്‍റെ ഭാ​ര്യ ജ​യ​ശ്രീ, കൊ​ച്ചു​മ​ക്ക​ളാ​യ വി​ശാ​ഖ്, വീ​ണ എ​ന്നി​വ​ർ എ​പ്പോ​ഴും മു​ത്ത​ച്ഛ​നൊ​പ്പ​മു​ണ്ട്. ഉ​ഴ​വൂ​ർ പ​ഞ്ചാ​യ​ത്ത് ക​ഴി​ഞ്ഞ ക​ർ​ഷ​ക​ദി​നാ​ച​ര​ണ​ത്തി​ൽ നാ​രാ​യ​ണ​ൻ​നാ​യ​രെ ആ​ദ​രി​ച്ചി​രു​ന്നു.

ചിത്രങ്ങൾ: അ​നൂ​പ് ടോം

Tags : Karshakan Agriculture

Recent News

Corehub Up