x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിത്തു പേറുന്ന പെണ്ണുങ്ങൾ

വെബ്ഡെസ്ക്
Published: November 7, 2026 11:33 AM IST | Updated: November 7, 2026 11:33 AM IST

ബീബിജാൻ മൗലാസാബ് ഹാലേമനി

കർണാടകയിലെ ഒരു ഉൾഗ്രാമത്തിൽ, ബീബിജാൻ മൗലാസാബ് ഹാലേമനി എന്ന സാധാരണ വീട്ടമ്മയ്ക്ക് ഒരു വിഷമം തോന്നി. അച്ഛൻ കൈമാറിയ പാടത്തെ വിത്തുകൾ ഓരോന്നായി ഇല്ലാതാകുന്നു. നമ്മുടെ തിനയും ചാമയും റാഗിയുമൊക്കെ കടകളിൽ നിന്ന് അപ്രത്യക്ഷമാകുന്നു.പരിഹാരം തേടി അവർ 2018 ൽ 14 സ്ത്രീകളെ കൂട്ടി. ബീബി ഫാത്തിമ സ്വയം സഹായ സംഘം എന്ന സംഘടനയ്ക്കു രൂപം നൽകി .ഇന്ന് ആ 14 പേർ 30 ഗ്രാമങ്ങളായി വളർന്നു. അവർ ചെയ്യുന്നത് വിപ്ലവമാണ്. കർഷകരെ ചെറുധാന്യ കൃഷിയിലേക്ക് തിരികെ കൊണ്ടു വരുന്നു. മുത്തശ്ശിമാർ സൂക്ഷിച്ചു വെച്ച നൂറു കണക്കിന് നാടൻ വിത്തിനങ്ങൾ അവർ തിരഞ്ഞു പിടിച്ച് ഭദ്രമായി സൂക്ഷിക്കുന്നു. ഓരോ വിത്തും ഒരു ചരിത്രമാണ് എന്ന് അവർക്കറിയാം.

ആ ത്യാഗത്തിന് രാജ്യം കൈയടിക്കുന്നു

കേന്ദ്ര കൃഷി മന്ത്രാലയത്തിന്‍റെ Plant Genome Saviour Community Award എന്ന ദേശീയ പുരസ്കാരത്തിന് ഈ വനിതാ കൂട്ടായ്മയെ തിരഞ്ഞെടുത്തു.10 ലക്ഷം രൂപ ക്യാഷ് പ്രൈസും ബഹുമതിയും. നവംബർ 12 ന് ഡൽഹിയിൽ വെച്ച് പുരസ്കാരം ഏറ്റുവാങ്ങും.ഹൈബ്രിഡ് വിത്തുകൾക്ക് പിന്നാലെ പായുന്ന ലോകത്തോട്, മണ്ണിന്‍റെ സ്വന്തം വിത്താണ് യഥാർത്ഥ സമ്പത്ത് എന്ന് പറയുകയാണ് ബീബിജാനും കൂട്ടരും.

Tags : Agri seed

Recent News

Corehub Up