x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​ബ്ര​ഡോ​ർ രാ​ജു​വി​ന്‍റെ സ​ന്ത​ത​സ​ഹ​ചാ​രി

ജോ​യി കി​ഴ​ക്കേ​ൽ
Published: November 11, 2026 03:36 PM IST | Updated: November 11, 2026 03:36 PM IST

ലാ​ബ്ര​ഡോ​റുകൾക്കൊപ്പം രാ​ജു ഈ​നോ​സ് മു​ണ്ട​പ്പി​ള്ളി​ൽ

ന​ല്ല ഇ​ണ​ക്ക​മു​ള്ള​തും സ്നേ​ഹ​നി​ധി​ക​ളു​മാ​യ നാ​യ ഇ​ന​ങ്ങ​ളി​ലൊ​ന്നാ​യ ലാ​ബ്ര​ഡോ​റി​നെ​ക്കു​റി​ച്ച് പ​റ​യു​മ്പോ​ൾ മൂ​ല​മ​റ്റം സ്വ​ദേ​ശി​യാ​യ രാ​ജു ഈ​നോ​സ് മു​ണ്ട​പ്പി​ള്ളി​ൽ വാ​ചാ​ല​നാ​കും. കു​ട്ടി​ക​ളു​മാ​യും മു​തി​ർ​ന്ന​വ​രു​മാ​യും വ​ള​രെ വേ​ഗം ഇ​ണ​ങ്ങി​ച്ചേ​രു​ന്ന​തി​നാ​ൽ വീ​ട്ടി​ൽ വ​ള​ർ​ത്താ​ൻ ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​ണി​ത്.

ക​ണ്ണി​ലെ കൃ​ഷ്ണ​മ​ണി​പോ​ലെ​യാ​ണ് രാ​ജു ഇ​വ​യെ കാ​ണു​ന്ന​തും പ​രി​പാ​ലി​ക്കു​ന്ന​തും. ഇ​ടു​ക്കി ജി​ല്ല​യി​ലെ ത്രി​വേ​ണി സം​ഗ​മ​ത്തി​നു സ​മീ​പ​മാ​ണ് രാ​ജു​വി​ന്‍റെ വീ​ടു സ്ഥി​തി​ചെ​യ്യു​ന്ന​ത്.

വീ​ടി​നോ​ടു ചേ​ർ​ന്ന് സി​മ​ന്‍റ് ക​ട്ട​യും ഗ്രി​ല്ലും ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച കൂ​ട്ടി​ലാ​ണ് നാ​യ​ക​ളെ വ​ള​ർ​ത്തു​ന്ന​ത്. മ​രം കൊ​ണ്ടു​ള്ള കൂ​ടി​ന് 5,000 രൂ​പ​യും സി​മ​ന്‍റ് ക​ട്ട​യും ഗ്രി​ല്ലും ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച കൂ​ടി​ന് 10,000 രൂ​പ​യു​മാ​ണ് ചെ​ല​വ്.

വീ​ടി​നു സു​ര​ക്ഷി​ത​ത്വ​വും വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളോ​ടു​ള്ള സ്നേ​ഹ​വു​മാ​ണ് ലാ​ബ്ര​ഡോ​റി​നെ വാ​ങ്ങാ​നും പ​രി​പാ​ലി​ക്കാ​നും ഇ​ദ്ദേ​ഹ​ത്തി​ന് പ്ര​ചോ​ദ​ന​മാ​യ​ത്.

തു​ട​ക്കം 2020ൽ

​സ​തേ​ണ്‍ റെ​യി​ൽ​വേ​യി​ൽ സീ​നി​യ​ർ ടെ​ക്നീ​ഷ്യ​നാ​യി ജോ​ലി ചെ​യ്തി​രു​ന്ന ഇ​ദ്ദേ​ഹം 2020ലാ​ണ് സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ച്ച​ത്. തു​ട​ർ​ന്നു ലാ​ബ്ര​ഡോ​റി​നെ വ​ള​ർ​ത്താ​ൻ ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. മു​ട്ട​ത്തു നി​ന്ന് 25,000 രൂ​പ​യ്ക്ക് ലാ​ബ്ര​ഡോ​റി​നെ വാ​ങ്ങി​യാ​യി​രു​ന്നു തു​ട​ക്കം.

നി​ല​വി​ൽ ടാ​ർ​സ​ൻ (ആ​ണ്‍) സാ​റ വ​ണ്‍, സാ​റ ടു (​പെ​ണ്‍) ഉ​ൾ​പ്പെ​ടെ മൂ​ന്ന് വ​ലി​യ നാ​യ​ക​ളും എ​ട്ട് കു​ഞ്ഞു​ങ്ങ​ളു​മാ​ണ് ഉ​ള്ള​ത്. ഇ​തി​ൽ കു​ഞ്ഞു​ങ്ങ​ളെ തി​രു​വ​ന​ന്ത​പു​രം, ഇ​ടു​ക്കി, തൊ​ടു​പു​ഴ, ക​രി​ങ്കു​ന്നം എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​ൽ​പ​ന ന​ട​ത്തി.

4000 രൂ​പ മു​ത​ൽ 10000 രൂ​പ വ​രെ വി​ല​യ്ക്കാ​ണ് ഇ​വ​യെ വി​ൽ​പ​ന ന​ട​ത്തി​യ​ത്. ചെ​മ്പൻ വെ​ള്ള​നി​റ​മു​ള്ള ലാ​ബ്ര​ഡോ​ർ ഇ​ന​മാ​ണ് രാ​ജു​വി​നു​ള്ള​ത്. ഇ​ട​തൂ​ർ​ന്ന​തും വെ​ള്ള​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ശേ​ഷി​യു​ള്ള​തു​മാ​യ ചെ​റി​യ രോ​മ​ങ്ങ​ളാ​ണ് ഇ​വ​യ്ക്കു​ള്ള​ത്.

വെ​ള്ള​ത്തി​ൽ എ​ളു​പ്പ​ത്തി​ൽ നീ​ന്താ​ൻ സ​ഹാ​യി​ക്കു​ന്ന രീ​തി​യി​ലു​ള്ള പാ​ദ​ഘ​ട​ന​യാ​ണ് ഇ​വ​യു​ടേ​ത്. ആ​ണ്‍ നാ​യ്ക്ക​ൾ​ക്ക് 30 മു​ത​ൽ 42കി​ലോ വ​രെ​യും പെ​ണ്‍ നാ​യ്ക്ക​ൾ​ക്ക് 25 മു​ത​ൽ 32 വ​രെ കി​ലോ​യും ഭാ​ര​മു​ണ്ട്.

കൃ​ത്യ​മാ​യ പ​രി​ച​ര​ണ​വും ആ​രോ​ഗ്യ​വു​മു​ണ്ടെ​ങ്കി​ൽ 14 വ​ർ​ഷം വ​രെ ആ​യു​സു​ണ്ടാ​കും. ക​റു​പ്പ്, ഇ​ളം മ​ഞ്ഞ, ചോ​ക്ലേ​റ്റ്, ഗോ​ൾ​ഡ​ൻ വൈ​റ്റ്, വെ​ള്ള​നി​റ​ങ്ങ​ളാ​ണ് ലാ​ബ്ര​ഡോ​റി​നു​ള്ള​ത്. ഇ​തി​ൽ വെ​ള്ള​നി​റ​മു​ള്ള​തി​നാ​ണ് ഏ​റ്റ​വും ഡി​മാ​ന്‍റു​ള്ള​ത്.

പ​രി​ച​ര​ണ​വും തീ​റ്റ​യും

60-70 ദി​വ​സ​മാ​ണ് കു​ഞ്ഞു​ങ്ങ​ളു​ടെ ഗ​ർ​ഭ​കാ​ലം. ജ​നി​ച്ച് 70 ദി​വ​സം മു​ത​ൽ കു​ഞ്ഞു​ങ്ങ​ളെ വി​ൽ​പ​ന ന​ട​ത്താം. അ​തീ​വ ഊ​ർ​ജ​സ്വ​ല​രാ​യ​തി​നാ​ൽ ഇ​വ​യ്ക്ക് ദി​വ​സ​വും ന​ല്ല വ്യാ​യാ​മം ആ​വ​ശ്യ​മാ​ണ്. ചൂ​ട് കൂ​ടു​ത​ലു​ള്ള കാ​ലാ​വ​സ്ഥ​യാ​യ​തി​നാ​ൽ ത​ണു​പ്പ് നി​ല​നി​ർ​ത്തു​ന്ന​തി​ന് കൂ​ടി​നു​ള്ളി​ൽ ഫാ​ൻ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ദി​വ​സ​വും കു​ളി​പ്പി​ക്കു​ന്ന​തി​നു പു​റ​മെ രാ​ത്രി 11നു ​ശേ​ഷം ഇ​വ​യെ ന​ട​ക്കാ​ൻ വി​ടും. ചോ​റും കോ​ഴി​ക്കാ​ലു​മാ​ണ് ഭ​ക്ഷ​ണം. കോ​ഴി​ക്കാ​ലി​ൽ മ​ഞ്ഞ​ൾ പൊ​ടി​യി​ട്ട് വേ​വി​ച്ച് ന​ഖം​വെ​ട്ടി​ക്ക​ള​ഞ്ഞ ശേ​ഷം ന​ൽ​കും.

ക​ഴി​വി​ലും ബു​ദ്ധി​യി​ലും അ​ഗ്ര​ഗ​ണ്യ​ൻ

ഉ​യ​ർ​ന്ന ഘ്രാ​ണ ശ​ക്തി​യും ബു​ദ്ധി​യും ഉ​ള്ള​തി​നാ​ൽ പോ​ലീ​സ്, ബോം​ബ് സ്ക്വാ​ഡ്, മ​യ​ക്കു​മ​രു​ന്ന് വേ​ട്ട എ​ന്നി​വ​യ്ക്ക് ലാ​ബ്ര​ഡോ​ർ നാ​യ്ക്ക​ളു​ടെ സേ​വ​നം വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി വ​രു​ന്നു​ണ്ട്. അ​ന്ധ​രാ​യ​വ​ർ​ക്ക് വ​ഴി​കാ​ട്ടി​യാ​യും തെ​റാ​പ്പി ഡോ​ഗാ​യും ഇ​വ​ർ തി​ള​ങ്ങു​ന്നു.

സ​മ​യ​നി​ഷ്ഠ ഇ​വ​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. 2020 മു​ത​ൽ ആ​ട്, ഗ്രാ​മ​പ്രി​യ ഇ​നം കോ​ഴി എ​ന്നി​വ​യെ​യും വ​ള​ർ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ആ​ടി​ന് തീ​റ്റ​യ്ക്കു​ള്ള ബു​ദ്ധി​മു​ട്ടും കോ​ഴി​യെ വ​ള​ർ​ത്താ​നു​ള്ള സ്ഥ​ല​പ​രി​മി​തി​യും മൂ​ലം ഇ​വ​യെ വ​ള​ർ​ത്തു​ന്ന​ത് നി​ർ​ത്തി​വ​യ്ക്കേ​ണ്ടി​വ​ന്നു.

കാ​ഞ്ഞാ​ർ - വാ​ഗ​മ​ണ്‍ പാ​ത​യ്ക്ക് സ​മീ​പം ക​ണ്ണി​ക്ക​ലി​ൽ ര​ണ്ടേ​ക്ക​ർ സ്ഥ​ല​ത്ത് ക​മു​ക്, കൊ​ക്കോ എ​ന്നി​വ കൃ​ഷി​ചെ​യ്തി​ട്ടു​ണ്ട്. ലാ​ബ്ര​ഡോ​റി​ന്‍റെ പ​രി​ച​ര​ണ​ത്തി​ൽ ഭാ​ര്യ അ​ക്കാ​മ്മ​യു​ടെ​യും മ​ക​ൻ സോ​നു​വി​ന്‍റെ​യും അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യും രാ​ജു​വി​നു​ണ്ട്.

ഫോ​ണ്‍: 9544739985


ചിത്രങ്ങൾ: അ​ഖി​ൽ പു​രു​ഷോ​ത്ത​മ​ൻ

Tags :

Recent News

Corehub Up