x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഴ്ച​ക്കാ​ർ നി​റ​യു​ന്ന സു​രേ​ഷ് കു​മാ​റി​ന്‍റെ ജൈ​വ​മു​ന്തി​രി​ത്തോ​ട്ടം, ഒ​പ്പം പൂ​പ്പാ​ട​വും

ജോ​ജി വ​ർ​ഗീ​സ്
Published: July 28, 2026 12:27 PM IST | Updated: July 28, 2026 12:28 PM IST

​മു​ന്തി​രി​ത്തോ​ട്ടം

കൃ​ഷി ജീ​വി​ത​മാ​ർ​ഗം മാ​ത്ര​മ​ല്ല, സ്വ​പ്ന​ങ്ങ​ളെ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നു​ള്ള വ​ഴി​യാ​ണെ​ന്നു തെ​ളി​യി​ക്കു​ക​യാ​ണ് മ​ല​പ്പു​റം നി​ല​മ്പൂ​ർ സ്വ​ദേ​ശി സു​രേ​ഷ് കു​മാ​ർ. വെ​ള്ള​പ്പൊ​ക്ക​വും പ്ര​കൃ​തി​ക്ഷോ​ഭ​വും കൃ​ഷി​യെ ത​ക​ർ​ത്ത​തോ​ടെ നി​രാ​ശ​പ്പെ​ടാ​തെ പു​തി​യ സാ​ധ്യ​ത​ക​ൾ തേ​ടി ഇ​റ​ങ്ങി​യ ക​ർ​ഷ​ക​ൻ.

അ​ദ്ദേ​ഹം കേ​ര​ള അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്ന ക​ർ​ണാ​ട​ക​യി​ലെ ഗു​ണ്ട​ൽ​പേ​ട്ടി​ൽ ത​രി​ശാ​യി കി​ട​ന്ന ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്തു. ഇ​ന്ന് അ​വി​ടം ആ​രു​ടെ​യും മ​നം​ക​വ​രു​ന്ന മു​ന്തി​രി​ത്തോ​പ്പാ​ണ്. ഈ ​ജൈ​വ​മു​ന്തി​രി​ത്തോ​ട്ടം കാ​ണാ​ൻ ഇ​പ്പോ​ൾ സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്കാ​ണ്.

പ​ന്ത്ര​ണ്ടോ​ളം ഏ​ക്ക​റി​ലാ​ണ് സു​രേ​ഷ് കു​മാ​റും കൂ​ട്ടാ​യ്മ​യി​ലെ സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്നു ജൈ​വ​രീ​തി​യി​ൽ കൃ​ഷി ന​ട​ത്തു​ന്ന​ത്. കേ​ര​ള​ത്തി​ൽ കൃ​ഷി ചെ​യ്യാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള മു​ന്തി​രി​യാ​ണ് ഏ​ക്ക​ർ ക​ണ​ക്കി​നു പാ​ട​ത്ത് വി​ള​ഞ്ഞു നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​ത്.

പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ മൂ​ന്നു വ​ർ​ഷം മു​മ്പ് തു​ട​ങ്ങി​യ കൃ​ഷി മി​ക​ച്ച വി​ജ​യം ക​ണ്ട​തോ​ടെ​യാ​ണ് കൂ​ടു​ത​ൽ സ്ഥ​ല​ത്തേ​ക്കു വ്യാ​പി​പ്പി​ച്ച​ത്. രാ​സ​വ​ള​ങ്ങ​ളും രാ​സ​കീ​ട​നാ​ശി​നി​ക​ളും പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കി​യാ​ണ് കൃ​ഷി.

K-Rail Survey

പു​ക​യി​ല ക​ഷാ​യം, ബോ​ർ​ഡോ മി​ശ്രി​തം, ചു​ണ്ണാ​മ്പു​ലാ​യ​നി തു​ട​ങ്ങി​യ പ​ര​മ്പ​രാ​ഗ​ത ജൈ​വ​രീ​തി​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മി​ക​ച്ച വി​ള​വ് ല​ഭി​ക്കു​ന്ന​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് സു​രേ​ഷ്കു​മാ​ർ.

വൈ​നും ജ്യൂ​സും നി​ർ​മി​ക്കാ​ൻ അ​നു​യോ​ജ്യ​മാ​യ ക​റു​ത്ത മു​ന്തി​രി​യാ​ണ് ഇ​വി​ടെ കൃ​ഷി​ചെ​യ്തി​രി​ക്കു​ന്ന​ത്. ഏ​ക്ക​റി​ൽ ഏ​ക​ദേ​ശം 250 ചെ​ടി​ക​ൾ വ​രെ ന​ട്ടു​പി​ടി​പ്പി​ക്കാം.

ന​ല്ല പ​രി​പാ​ല​ന​മു​ണ്ടെ​ങ്കി​ൽ ഒ​രു ഏ​ക്ക​റി​ൽ ഏ​ക​ദേ​ശം പ​ത്തു ട​ൺ വ​രെ ഉ​ത്പാ​ദ​നം ല​ഭി​ക്കു​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ക​ണ​ക്ക്. വ​ർ​ഷ​ത്തി​ൽ ര​ണ്ടു​ത​വ​ണ വി​ള​വെ​ടു​പ്പ് ന​ട​ത്താ​ൻ ക​ഴി​യും.

വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ചാ​ൽ കി​ലോ​യ്ക്ക് 70 രൂ​പ നി​ര​ക്കി​ൽ മു​ന്തി​രി നേ​രി​ട്ട് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു ന​ൽ​കാ​നാ​ണ് തീ​രു​മാ​നം. അ​ടു​ത്ത ഘ​ട്ട​മാ​യി കു​രു​വി​ല്ലാ​ത്ത മു​ന്തി​രി ഇ​ന​ങ്ങ​ളും ന​ട്ടു​പി​ടി​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ഇ​ദ്ദേ​ഹം.

K-Rail Survey K-Rail Survey

മ​നം​ക​വ​രും പൂ​പ്പാ​ട​ങ്ങ​ൾ

മു​ന്തി​രി​ത്തോ​ട്ടം മാ​ത്രം കാ​ണാ​ന​ല്ല, പ്ര​കൃ​തി​യു​ടെ വ​ർ​ണോ​ത്സ​വം കാ​ണാ​ൻ കൂ​ടി​യാ​ണ് സ​ഞ്ചാ​രി​ക​ൾ പേ​ർ ഗു​ണ്ട​ൽ​പേ​ട്ടി​ലെ കൃ​ഷി​യി​ട​ത്തി​ലെ​ത്തു​ന്ന​ത്. സൂ​ര്യ​കാ​ന്തി, ചെ​ണ്ടു​മ​ല്ലി എ​ന്നി​വ​യു​ടെ പൂ​പ്പാ​ട​ങ്ങ​ളും സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നു​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഇ​വി​ടേ​യ്ക്ക് എ​ത്തു​ന്ന​ത്. ഫോ​ട്ടോ​ഷൂ​ട്ടു​ക​ളും കു​ടും​ബ​സ​മേ​ത​മു​ള്ള സ​ന്ദ​ർ​ശ​ന​ങ്ങ​ളും കൃ​ഷി​യി​ട​ത്തി​നു കൂ​ടു​ത​ൽ ജ​ന​പ്രീ​തി നേ​ടി​ക്കൊ​ടു​ക്കു​ന്നു.

മു​ന്തി​രി​ക്കൊ​പ്പം അ​മ്പ​തി​ല​ധി​കം പ​ഴ​വ​ർ​ഗ​ങ്ങ​ളും ഇ​വി​ടെ കൃ​ഷി ചെ​യ്യു​ന്നു. മാ​ങ്ങ, ഞാ​വ​ൽ, ചി​ക്കു, മാ​ത​ളം (അ​നാ​ർ), സ്റ്റാ​ർ ഫ്രൂ​ട്ട്, സീ​ത​പ്പ​ഴം തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന ഫ​ല​വൃ​ക്ഷ​ങ്ങ​ൾ കാ​ണാം. കൃ​ഷി​യും വി​നോ​ദ​സ​ഞ്ചാ​ര​വും സ​മ​ന്വ​യി​പ്പി​ച്ച മാ​തൃ​ക​യാ​ണ് ഈ ​ഫാം.

മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പം​കൊ​ണ്ട ക​മ്പ​നി​യി​ൽ കേ​ര​ളം, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള കൃ​ഷി​യോ​ടു താ​ൽ​പ​ര്യ​മു​ള്ള നി​ര​വ​ധി പേ​രാ​ണ് ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

കൃ​ഷി​യെ ലാ​ഭ​ക​ര​മാ​ക്കു​ന്ന​തി​നൊ​പ്പം ഫാം ​ടൂ​റി​സം എ​ന്ന ആ​ശ​യം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നാ​ണ് ഇ​വ​രു​ടെ ല​ക്ഷ്യം. അ​തി​നാ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ക​റു​ത്ത മു​ന്തി​രി​യു​ടെ ഗു​ണ​ങ്ങ​ൾ

പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ പ​ഴ​ങ്ങ​ളി​ലൊ​ന്നാ​ണ് ക​റു​ത്ത മു​ന്തി​രി. ശ​രീ​ര​ത്തി​ലെ കോ​ശ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന ശ​ക്ത​മാ​യ ആ​ന്‍റി ഓ​ക്സി​ഡ​ന്‍റു​ക​ളാ​യ റെ​സ്വെ​റാ​ട്രോ​ൾ (Resveratrol), ആ​ന്തോ​സ​യാ​നി​നു​ക​ൾ (Anthocyanins) എ​ന്നി​വ ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു.

ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​നും ര​ക്ത​സ​മ്മ​ർ​ദം നി​യ​ന്ത്രി​ക്കാ​നും ഇ​വ സ​ഹാ​യ​ക​മാ​ണെ​ന്ന് പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു. രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന വി​റ്റാ​മി​ൻ സി, ​വി​റ്റാ​മി​ൻ കെ, ​പൊ​ട്ടാ​സ്യം എ​ന്നി​വ​യും ക​റു​ത്ത മു​ന്തി​രി​യി​ൽ അ​ട​ങ്ങി​യി​ട്ടു​ണ്ട്.

ദ​ഹ​ന​പ്ര​വ​ർ​ത്ത​നം സു​ഗ​മ​മാ​ക്കു​ന്ന​തി​നും ച​ർ​മ​ത്തി​ന്‍റെ ആ​രോ​ഗ്യം നി​ല​നി​ർ​ത്താ​നും വാ​ർ​ധ​ക്യ​ത്തി​ന്‍റെ ആ​ഘാ​തം കു​റ​യ്ക്കാ​നും ക​റു​ത്ത മു​ന്തി​രി ഗു​ണ​ക​ര​മാ​ണ്. പ്ര​കൃ​തി​ദ​ത്ത പ​ഞ്ച​സാ​ര​യും ധാ​തു​ല​വ​ണ​ങ്ങ​ളും അ​ട​ങ്ങി​യ​തി​നാ​ൽ ശ​രീ​ര​ത്തി​നു വേ​ഗ​ത്തി​ൽ ഊ​ർ​ജം ന​ൽ​കു​ന്ന പ​ഴം കൂ​ടി​യാ​ണി​ത്.

Tags : SureshKumar GrapeFarm Organic Agriculture

Recent News

Corehub Up