x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ നി​ർ​ത്തി​യാ​ൽ സ്റ്റി​യ​റി​ങ് അ​പ്ര​ത്യ​ക്ഷ​മാ​കും! ലോ​ക​ത്തെ ഞെ​ട്ടി​ച്ച് BYD T9!

അനു പ്രദീപ്
Published: November 28, 2026 11:58 AM IST | Updated: November 28, 2026 11:58 AM IST

പ്രതീകാത്മക ചിത്രം

കാ​ർ എ​ന്ന് കേ​ൾ​ക്കു​മ്പോ​ൾ ന​മ്മ​ൾ ഇ​പ്പോ​ഴും സ്റ്റി​യ​റി​ങ് പി​ടി​ച്ച്, മു​ന്നോ​ട്ട് നോ​ക്കി, വ​ണ്ടി ഓ​ടി​ക്കു​ന്ന ഒ​രാ​ളെ മാ​ത്ര​മാ​ണ് ഓ​ർ​ക്കു​ന്ന​ത്. എ​ന്നാ​ൽ BYD ആ ​ചി​ത്രം ത​ന്നെ മാ​റ്റി മ​റി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​നി കാ​ർ നി​ർ​ത്തി​യാ​ൽ സ്റ്റി​യ​റി​ങ് ത​ന്നെ ഇ​ല്ലാ​താ​കും! മ​ട​ങ്ങി ഡാ​ഷ്ബോ​ർ​ഡി​നു​ള്ളി​ൽ പോ​യി ഒ​ളി​ക്കും. ഇ​ത് സി​നി​മ​യ​ല്ല, യ​ഥാ​ർ​ത്ഥ​മാ​ണ്. BYD യു​ടെ പു​തി​യ T9 യി​ലാ​ണ് ഈ ​അ​ത്ഭു​തം.BYD യു​ടെ ഫാ​ങ് ചെ​ങ് ബാ​വോ ബ്രാ​ൻ​ഡ് പു​റ​ത്തി​റ​ക്കി​യ പു​തി​യ ഫ്ലാ​ഗ്ഷി​പ്പ് SUV ആ​ണ് Tai 9.ചൈ​ന​യി​ൽ ലോ​ഞ്ച് ചെ​യ്ത ഈ ​കാ​ർ, BYD യു​ടെ 2026 ലെ ​അ​വ​സാ​ന മോ​ഡ​ൽ കൂ​ടി​യാ​ണ്.

ഏ​റ്റ​വും വ​ലി​യ അ​ത്ഭു​തം ! മ​ട​ങ്ങു​ന്ന സ്റ്റി​യ​റി​ങ്!
ഈ ​കാ​റി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത ലോ​ക​ത്ത് ആ​ദ്യ​മാ​യി മാ​സ്സ് പ്രൊ​ഡ​ക്ഷ​നി​ൽ വ​രു​ന്ന ഫോ​ൾ​ഡ​ബി​ൾ സ്റ്റി​യ​റി​ങ് വീ​ൽ ആ​ണ്. കാ​ർ പാ​ർ​ക്ക് ചെ​യ്ത് നി​ർ​ത്തു​മ്പോ​ൾ, സ്റ്റി​യ​റി​ങ് 180 ഡി​ഗ്രി തി​രി​ഞ്ഞ്പ​ത്ത് സെ​ക്ക​ന്‍റ്കൊ​ണ്ട് ഡാ​ഷ്‌​ബോ​ർ​ഡി​നു​ള്ളി​ലേ​ക്ക് മ​ട​ങ്ങി പോ​കും.

എ​ന്തി​നാ​ണ് ഇ​ത്?
ഡ്രൈ​വ​ർ​ക്ക് വി​ശ്ര​മി​ക്കാ​ൻ! സ്റ്റി​യ​റി​ങ് മ​ട​ങ്ങി​യാ​ൽ ഡ്രൈ​വ​ർ സീ​റ്റ് 165 ഡി​ഗ്രി വ​രെ ചാ​രി കി​ട​ക്കാം, മു​ന്നി​ൽ ടേ​ബി​ൾ വി​രി​ച്ച് ഭ​ക്ഷ​ണം ക​ഴി​ക്കാം, ലാ​പ്ടോ​പ്പി​ൽ ജോ​ലി ചെ​യ്യാം. ഒ​രു ചെ​റി​യ മു​റി പോ​ലെ കാ​റി​നെ മാ​റ്റാം. ഇ​ത് വ​ണ്ടി നി​ർ​ത്തി​യി​ട്ടി​രി​ക്കു​മ്പോ​ൾ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കൂ.​ഇ​ത് സാ​ധ്യ​മാ​കു​ന്ന​ത് സ്റ്റി​യ​ർ-​ബൈ-​വ​യ​ർ ടെ​ക്നോ​ള​ജി കൊ​ണ്ടാ​ണ്. സ്റ്റി​യ​റി​ങ്ങും ട​യ​റും ത​മ്മി​ൽ നേ​രി​ട്ട് ക​ണ​ക്ഷ​ൻ ഇ​ല്ല, ഇ​ല​ക്ട്രോ​ണി​ക് സി​ഗ്ന​ൽ വ​ഴി​യാ​ണ് നി​യ​ന്ത്രി​ക്കു​ന്ന​ത്.

പ​വ​റും റേ​ഞ്ചും ഞെ​ട്ടി​ക്കും!
ഇ​ത് വെ​റും ല​ക്ഷ്വ​റി മാ​ത്ര​മ​ല്ല, പ​വ​ർ​ഫു​ൾ കൂ​ടി​യാ​ണ്.1.5 ലി​റ്റ​ർ ട​ർ​ബോ പെ​ട്രോ​ൾ എ​ഞ്ചി​ൻ + 2 ഇ​ല​ക്ട്രി​ക് മോ​ട്ടോ​റു​ക​ൾ ചേ​ർ​ന്ന് 400 kW / 537 hp പ​വ​ർ ന​ൽ​കു​ന്നു. 0-100 കി.​മീ വേ​ഗ​ത കൈ​വ​രി​ക്കാ​ൻ വെ​റും 4.8 സെ​ക്ക​ന്‍റ് മ​തി.
ആ​കെ റേ​ഞ്ച് 1630 കി.​മീ വ​രെ! ഒ​റ്റ ചാ​ർ​ജി​ൽ 211 മൈ​ൽ വ​രെ ഇ​ല​ക്ട്രി​ക്കി​ൽ മാ​ത്രം പോ​കാം.5.27 മീ​റ്റ​ർ നീ​ള​മു​ള്ള ഈ ​വ​ലി​യ SUV, റി​യ​ർ വീ​ൽ സ്റ്റി​യ​റി​ങ് കൊ​ണ്ട് വെ​റും 3.5 മീ​റ്റ​ർ ടേ​ണി​ങ് റേ​ഡി​യ​സി​ൽ തി​രി​യും. അ​താ​യ​ത് ഒ​രു ചെ​റി​യ കാ​ർ പോ​ലെ തി​രി​ക്കാം.
വി​ല എ​ത്ര?

ചൈ​ന​യി​ൽ വി​ല ആ​രം​ഭി​ക്കു​ന്ന​ത് 2,79,900 യു​വാ​ൻ (ഏ​ക​ദേ​ശം 39,000 ഡോ​ള​ർ / 34 ല​ക്ഷം രൂ​പ) മു​ത​ലാ​ണ്. ഫോ​ൾ​ഡ​ബി​ൾ സ്മാ​ർ​ട്ട് ക്യാ​ബി​ൻ വേ​രി​യ​ന്‍റി​ന് 3,29,900 യു​വാ​ൻ ആ​ണ് വി​ല.

ഇ​ന്ത്യ​യി​ൽ വ​രു​മോ?

ഇ​തു​വ​രെ ഇ​ന്ത്യ​ൻ ലോ​ഞ്ചി​നെ കു​റി​ച്ച് ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഇ​ല്ല. പ​ക്ഷെ BYD ഇ​ന്ത്യ​യി​ൽ സ​ജീ​വ​മാ​യ​തു​കൊ​ണ്ട്, ഇ​ത്ത​രം മോ​ഡ​ലു​ക​ൾ ഭാ​വി​യി​ൽ ഇ​ന്ത്യ​യി​ൽ എ​ത്താ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

Tags : Auto story

Recent News

Corehub Up