ദീപിക കളർ ഇന്ത്യ നിറമണിഞ്ഞു
ദീപിക കളർ ഇന്ത്യ നിറമണിഞ്ഞു
Friday, August 12, 2022 1:34 AM IST
തൃ​​​ശൂ​​​ർ: ഇ​​​ന്ത്യ​​​യു​​​ടെ സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്‍റെ 75-ാം വാ​​​ർ​​​ഷി​​​ക​​​ത്തി​​​ൽ ജ​​​ന്മ​​​നാ​​​ടി​​​നോ​​​ടു​​​ള്ള സ്നേ​​​ഹ​​​വും ദേ​​​ശീ​​​യ​​​ബോ​​​ധ​​​വും പു​​​തി​​​യ ത​​​ല​​​മു​​​റ​​​യി​​​ൽ സ​​​ജീ​​​വ​​​മാ​​​ക്കാ​​​ൻ ദീ​​​പി​​​ക സം​​​ഘ​​​ടി​​​പ്പി​​​ച്ച ക​​​ള​​​ർ ഇ​​​ന്ത്യ പെ​​​യി​​​ന്‍റിം​​​ഗ് മ​​​ത്സ​​​രം ഏ​​​റ്റ​​​വും ഉ​​​ചി​​​ത​​​മാ​​​യെ​​​ന്ന് ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സമ​​​ന്ത്രി ഡോ. ​​​ആ​​​ർ. ബി​​​ന്ദു.

നാ​​​നാ​​​ത്വ​​​ത്തി​​​ൽ ഏ​​​ക​​​ത്വം എ​​​ന്ന മ​​​ഹ​​​ത്താ​​​യ ആ​​​ശ​​​യം ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ക്കാ​​​ൻ ഇ​​​തു​​​പോ​​​ലു​​​ള്ള പ​​​രി​​​പാ​​​ടി​​​ക​​​ൾ പ്ര​​​ചോ​​​ദ​​​ന​​​മാ​​​കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ദീ​​​പി​​​ക​​​യും ദീ​​​പി​​​ക ബാ​​​ല​​​സ​​​ഖ്യ​​​വും ചേ​​​ർ​​​ന്നു സം​​​ഘ​​​ടി​​​പ്പി​​​ച്ച ക​​​ള​​​ർ ഇ​​​ന്ത്യ പെ​​​യി​​​ന്‍റിം​​​ഗ് മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം കു​​​രി​​​യ​​​ച്ചി​​​റ സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് മോ​​​ഡ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ നി​​​ർ​​​വ​​​ഹി​​​ച്ച് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി. ചി​​​ത്രം വ​​​ര​​​ച്ചാ​​ണു മ​​​ന്ത്രി മ​​​ത്സ​​​രം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത​​​ത്.

ദീ​​​പി​​​ക തൃ​​​ശൂ​​​ർ റെ​​​സി​​​ഡ​​​ന്‍റ് മാ​​​നേ​​​ജ​​​ർ ഫാ. ​​​റാ​​​ഫേ​​​ൽ ആ​​​ക്കാ​​​മ​​​റ്റ​​​ത്തി​​​ൽ ക​​​ള​​​ർ ഇ​​​ന്ത്യ മ​​​ത്സ​​​ര​​​ത്തെ​​​ക്കു​​​റി​​​ച്ച് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. മു​​​ഖ്യ സ്പോ​​​ണ്‍​സ​​​റാ​​​യ ആ​​​ർ​​​ക്കൈ​​​സ് സ്റ്റ​​​ഡി എ​​​ബ്രോ​​​ഡ് സി​​​ഇ​​​ഒ ദി​​​ലീ​​​പ് രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, ദീ​​​പി​​​ക ഫ്ര​​​ണ്ട്സ് ക്ല​​​ബ് തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് പോ​​​ൾ പാ​​​റ​​​യ് ക്ക​​​ൽ, സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഫാ. ​​​ജോ​​​ണ്‍ പോ​​​ൾ ചെ​​​മ്മ​​​ണ്ണൂ​​​ർ എ​​​ന്നി​​​വ​​​ർ ആ​​​ശം​​​സ​​​യ​​​ർ​​​പ്പി​​​ച്ചു.


ക​​​ള​​​ർ ഇ​​​ന്ത്യ സ്കൂ​​​ൾ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ സ്റ്റെ​​​ഫി ടീ​​​ച്ച​​​ർ ദേ​​​ശീ​​​യോ​​​ദ്ഗ്ര​​​ഥ​​​ന പ്ര​​​തി​​​ജ്ഞ ചൊ​​​ല്ലി​​​ക്കൊ​​​ടു​​​ത്തു. സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് മോ​​​ഡ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ഷ​​​ൻ​​​സ് അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ റ​​​വ. ഡോ. ​​​ബി​​​ജു ന​​​ന്തി​​​ക്ക​​​ര സ്വാ​​​ഗ​​​ത​​​വും ദീ​​​പി​​​ക സ​​​ർ​​​ക്കു​​​ലേ​​​ഷ​​​ൻ അ​​​സി​​​സ്റ്റ​​​ന്‍റ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ജോ​​​സ​​​ഫ് തെ​​​ക്കൂ​​​ട​​​ൻ ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു.

സം​​​സ്ഥാ​​​ന​​​ത്തെ മൂ​​​വാ​​​യി​​​ര​​​ത്തോ​​​ളം വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​യി അ​​​ഞ്ചു​​​ല​​​ക്ഷ​​​ത്തോ​​​ളം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണു ദീ​​​പി​​​ക​​​യു​​​ടെ ക​​​ള​​​ർ ഇ​​​ന്ത്യ ചി​​​ത്ര​​​ര​​​ച​​​നാമ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യ​​​ത്. ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ കോ​​​യ​​​ന്പ​​​ത്തൂ​​​ർ, ഈ​​​റോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ലെ സ്കൂ​​​ളു​​​ക​​​ളി​​​ലും ക​​​ള​​​ർ ഇ​​​ന്ത്യ മ​​​ത്സ​​​രം ന​​​ട​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.