എ​റ​ണാ​കു​ളം സെ​ന്‍റ് മേ​രീ​സ് ബ​സി​ലി​ക്ക തു​റ​ക്കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വ്
എ​റ​ണാ​കു​ളം സെ​ന്‍റ് മേ​രീ​സ് ബ​സി​ലി​ക്ക തു​റ​ക്കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വ്
Wednesday, March 27, 2024 1:53 AM IST
കൊ​​​​ച്ചി: എ​​​​റ​​​​ണാ​​​​കു​​​​ളം സെ​​​ന്‍റ് മേ​​​​രീ​​​​സ് ബ​​​​സി​​​​ലി​​​​ക്ക തു​​​​റ​​​​ക്കാ​​​​ന്‍ എ​​​​റ​​​​ണാ​​​​കു​​​​ളം മു​​​​ന്‍​സി​​​​ഫ് കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു. വി​​​ശു​​​ദ്ധ കു​​​​ര്‍​ബാ​​​​ന ഒ​​​​ഴി​​​​കെ മ​​​​റ്റു ക​​​​ര്‍​മ​​​​ങ്ങ​​​​ളും കൂ​​​​ദാ​​​​ശ​​​​ക​​​​ളും ന​​​​ട​​​​ത്താ​​​​മെ​​​​ന്നും ഉ​​​​ത്ത​​​​ര​​​​വി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു. സം​​​​ഘ​​​​ര്‍​ഷ​​​​മു​​​​ണ്ടാ​​​​യാ​​​​ല്‍ സെ​​​​ന്‍​ട്ര​​​​ല്‍ എ​​​​സ്‌​​​​ഐ​​​​യു​​​​ടെ സ​​​​ഹാ​​​​യം തേ​​​​ടാ​​​​മെ​​​​ന്നും ഉ​​​​ത്ത​​​​ര​​​​വി​​​​ല്‍ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

ഈ​​​​സ്റ്റ​​​​ര്‍ ദി​​​​ന​​​​ത്തി​​​​ലെ വി​​​ശു​​​ദ്ധ കു​​​​ര്‍​ബാ​​​​ന ന​​​​ട​​​​ത്തി​​​​പ്പി​​​​നെ​​​​ക്കു​​​​റി​​​​ച്ച് ര​​​​മ്യ​​​​ത​​​​യി​​​​ല്‍ പ​​​​രി​​​​ഹാ​​​​രം കാ​​​​ണ​​​​ണ​​​​മെ​​​​ന്നും കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശി​​​​ച്ചു. അ​​​​നി​​​​ല്‍ ജോ​​​​സ​​​​ഫ്, സി​​​​ബി​​​​ച്ച​​​​ന്‍ സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍, പി.​​​​എ.​​​​ഗോ​​​​ഡ്ഫ​​​​ര്‍, ബേ​​​​ബി ജോ​​​​സ​​​​ഫ്, എ​​​​ന്‍.​​​വി.​​​​തോ​​​​മ​​​​സ് എ​​​​ന്നി​​​​വ​​​​ര്‍ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണ് എ​​​​റ​​​​ണാ​​​​കു​​​​ളം അ​​​​ഡീ​​​​ഷ​​​​ണ​​​​ല്‍ മു​​​​ന്‍​സി​​​​ഫ് ജി.​ ​​​പ​​​ത്മ​​​​കു​​​​മാ​​​​ര്‍ ഇ​​​​ട​​​​ക്കാ​​​​ല ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച​​​​ത്.

ബ​​​​സി​​​​ലി​​​​ക്ക തു​​​​റ​​​​ക്കു​​​​ന്ന​​​​തി​​​​നു അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റ​​​​ര്‍​ക്ക് നി​​​​ര്‍​ദ്ദേ​​​​ശം ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു സ​​​​മ​​​​ര്‍​പ്പി​​​​ച്ച ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണ് കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വാ​​​​യ​​​​ത്.


ഈ​​​​സ്റ്റ​​​​ര്‍ ദി​​​​ന​​​​ത്തി​​​​ല്‍ ഏ​​​​തു രീ​​​​തി​​​​യി​​​​ലു​​​​ള്ള കു​​​​ര്‍​ബാ​​​​ന ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ല്‍ മ​​​​ധ്യ​​​​സ്ഥ ച​​​​ര്‍​ച്ച ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നും കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശി​​​​ച്ചു. കേ​​​​സി​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ വാ​​​​ദ​​​​ത്തി​​​​നാ​​​​യി ഇ​​​ന്നു ​വീ​​​​ണ്ടും പ​​​​രി​​​​ഗ​​​​ണി​​​​ക്കും. ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്ന് ബ​​​​സി​​​​ലി​​​​ക്ക അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റ​​​​ര്‍ റ​​​​വ.​ ഡോ.​ ​​​വ​​​​ര്‍​ഗീ​​​​സ് മ​​​​ണ​​​​വാ​​​​ള​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ പ​​​​ള്ളി തു​​​​റ​​​​ന്ന് പ്രാ​​​​ര്‍​ഥ​​​​നാ​​​ശു​​​​ശ്രൂ​​​​ഷ ന​​​​ട​​​​ത്തി.

സി​​​​ന​​​​ഡ് അം​​​​ഗീ​​​​ക​​​​രി​​​​ച്ച ഏ​​​കീ​​​കൃ​​​ത കു​​​​ര്‍​ബാ​​​​ന​​​​യെ അ​​​​നു​​​​കൂ​​​​ലി​​​​ക്കു​​​​ന്ന​​​​വ​​​​രും ജ​​​​നാ​​​​ഭി​​​​മു​​​​ഖ കു​​​​ര്‍​ബാ​​​​ന​​​​യെ അ​​​​നു​​​​കൂ​​​​ലി​​​​ക്കു​​​​ന്ന​​​​വ​​​​രും ത​​​​മ്മി​​​​ലു​​​​ള്ള പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തെ​​​ത്തു​​​​ട​​​​ര്‍​ന്ന് ബ​​സി​​ലി​​ക്ക അ​​​​ട​​​​ച്ചി​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.