സിവിൽ സർവീസസ് പരീക്ഷാ ഫലം: ആദി​ത്യ ശ്രീ​വ​ാസ്ത​വ​യ്ക്ക് ഒ​ന്നാം റാ​ങ്ക് ; മ​ല​യാ​ളി പി.​കെ. സി​ദ്ധാ​ർ​ഥ് രാം​കു​മാ​റി​ന് നാ​ലാം റാ​ങ്ക്
സിവിൽ സർവീസസ് പരീക്ഷാ ഫലം: ആദി​ത്യ ശ്രീ​വ​ാസ്ത​വ​യ്ക്ക്  ഒ​ന്നാം റാ​ങ്ക് ; മ​ല​യാ​ളി പി.​കെ. സി​ദ്ധാ​ർ​ഥ്  രാം​കു​മാ​റി​ന് നാ​ലാം റാ​ങ്ക്
Wednesday, April 17, 2024 3:04 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: യൂ​ണി​യ​ൻ പ​ബ്ലിക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ (യു​പി​എ​സ്‌​സി) സി​വി​ൽ സ​ർ​വീ​സ​സ് പ​രീ​ക്ഷ 2023 ഫ​ലം പ്ര​ഖ്യാ​പി​ച്ചു. ആ​ദി​ത്യ ശ്രീ​വാ​സ്ത​വ ഒ​ന്നാം റാ​ങ്കും അ​നി​മേ​ഷ് പ്ര​ധാ​ൻ ര​ണ്ടാം റാ​ങ്കും ഡൊ​ണൂ​രു അ​ന​ന്യ​ റെ​ഡ്ഢി മൂ​ന്നാം റാ​ങ്കും മ​ല​യാ​ളി എ​റ​ണാ​കു​ളം സ്വ​ദേ​ശി പി.​കെ. സി​ദ്ധാ​ർ​ഥ് രാം​കു​മാ​ർ നാ​ലാം റാ​ങ്കും നേ​ടി. 2022 സി​വി​ൽ സ​ർ​വീ​സ​സ് പ​രീ​ക്ഷ​യി​ൽ 121-ാം റാ​ങ്ക് നേ​ടി​യ സി​ദ്ധാ​ർ​ഥ് നി​ല​വി​ൽ ഹൈ​ദ​രാ​ബാ​ദി​ൽ ഐ​പി​എ​സ് ട്രെ​യി​നിം​ഗി​ലാ​ണ്. ബി​ആ​ർ​ക് ബി​രു​ദ​ധാ​രി​യാ​ണ്.

ഒ​ന്നാം റാ​ങ്ക് നേ​ടി​യ ല​ക്നോ സ്വ​ദേ​ശി​യാ​യ ആ​ദി​ത്യ ശ്രീ​വാ​സ്ത​വ​യ്ക്കും 2022ൽ 236-ാം ​റാ​ങ്കോ​ടെ ഐ​പി​എ​സ് ല​ഭി​ച്ചി​രു​ന്നു. ബം​ഗാ​ൾ കേ​ഡ​ർ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഇ​ദ്ദേ​ഹം ഇ​പ്പോ​ൾ ഹൈ​ദ​രാ​ബാ​ദി​ൽ പ​രി​ശീ​ല​ന​ത്തി​ലാ​ണ്. ഐ​പി​എ​സ് ട്രെ​യി​നിം​ഗി​ന് ഇ​ട​യി​ലാ​ണ് പ​രി​ശീ​ല​ന​ത്തി​ന് സ​മ​യം ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. ഐ​ഐ​ടി കാ​ണ്‍പൂ​രി​ൽ​നി​ന്ന് ബി​ടെ​ക്, എം​ടെ​ക് ബി​രു​ദം നേ​ടി​യ ആ​ദി​ത്യ നി​ര​വ​ധി സ്വ​കാ​ര്യ ക​ന്പ​നി​ക​ളിൽ ജോ​ലി ചെ​യ്തി​ട്ടു​ണ്ട്.

ഉ​യ​ർ​ന്ന റാ​ങ്ക് നേ​ടി​യ മ​റ്റു മ​ല​യാ​ളി​ക​ൾ: വി​ഷ്ണു ശ​ശി​കു​മാ​ർ (31), പി.​പി. അ​ർ​ച്ച​ന (40), ആ​ർ. ര​മ്യ (45), ബെ​ൻ​ജോ പി. ​ജോ​സ് (59), ക​സ്തൂ​രി ഷാ (68), ​ഷാ​ബി റ​ഷീ​ദ് (71), എ​സ്. പ്ര​ശാ​ന്ത് (78), ആ​നി ജോ​ർ​ജ് (93), ജി. ​ഹ​രി​ശ​ങ്ക​ർ (107), ഫെ​ബി​ൻ ജോ​സ് തോ​മ​സ് (133), മ​ഞ്ജു​ഷ ബി. ​ജോ​ർ​ജ് (195), നെ​വി​ൻ കു​രു​വി​ള തോ​മ​സ് (225), പി. ​മ​ഞ്ജി​മ (235), ഫാ​ത്തി​മ ഷിം​ന (317), എ​സ്. അ​മൃ​ത (398). റാ​ങ്ക് പ​ട്ടി​ക​യി​ൽ ആ​ദ്യ 25 ൽ 15 ​ആ​ണ്‍കു​ട്ടി​ക​ളും പ​ത്തു പെ​ണ്‍കു​ട്ടി​ക​ളാ​ണു​ള്ള​ത്. റാ​ങ്ക് പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ച 1016 പേ​രി​ൽ 664 ആ​ണ്‍കു​ട്ടി​ക​ളും 352 പെ​ണ്‍കു​ട്ടി​ക​ളു​മാ​ണ്.


1,105 ത​സ്തി​ക​ളി​ലേ​ക്കാ​ണ് ഇ​ക്കൊ​ല്ലം നി​യ​മ​ന ശി​പാ​ർ​ശ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ജ​ന​റ​ൽ- 347, ഇ​ഡ​ബ്ല്യു​എ​സ്- 115, ഒ​ബി​സി- 303, എ​സ്‌​സി- 165, എ​സ്ടി- 86 വി​ഭാ​ഗ​ക്കാ​രാ​ണ്. 180 പേ​ർ​ക്ക് ഐ​എ​എ​സും 200 പേ​ർ​ക്ക് ഐ​പി​എ​സും 37 പേ​ർ​ക്ക് ഐ​എ​ഫ്എ​സും ല​ഭി​ക്കും. 613 ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ഗ്രൂ​പ്പ് എ ​ത​സ്തി​ക​യും 113 ഗ്രൂ​പ്പ് ബി ​ത​സ്തി​ക​യും ല​ഭി​ക്കും. 2023 മേ​യി​ൽ പ്രി​ലിം​സ് പ​രീ​ക്ഷ​യും സെ​പ്റ്റം​ബ​റി​ൽ മെ​യി​ൻ പ​രീ​ക്ഷ​യും ന​ട​ന്നു. ജ​നു​വ​രി-​ഏ​പ്രി​ൽ മാ​സ​ത്തി​ലാ​യി​രു​ന്നു അ​ഭി​മു​ഖം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.