ഷോമ സെൻ ജയിൽ മോചിതയായി
ഷോമ സെൻ ജയിൽ മോചിതയായി
Thursday, April 18, 2024 1:58 AM IST
മും​​​​ബൈ: എ​​​​ൽ​​​​ഗാ​​​​ർ പ​​​​രി​​​​ഷ​​​​ത്തി​​​ലെ മാ​​​​വോ​​​​യി​​​​സ്റ്റ് ബ​​​​ന്ധം ആ​​​​രോ​​​​പി​​​​ച്ചു​​​​ള്ള കേ​​​​സി​​​​ൽ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി വ​​​ർ​​​ഷ​​​ങ്ങ​​​ൾ ത​​​​ട​​​​വി​​​​ൽ​​​​ക്ക​​​​ഴി​​​​ഞ്ഞ നാ​​​​ഗ്പു​​​​ർ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല മു​​​​ൻ പ്ര​​​​ഫ​​​​സ​​​​ർ ഷോ​​​​മ സെ​​​​ൻ ജ​​​​യി​​​​ൽ​​​​മോ​​​​ചി​​​​ത​​​​യാ​​​​യി.

2018 ജു​​​​ൺ ആ​​​​റി​​​​ന് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ 66 കാ​​​​രി​​​​യാ​​​​യ ഷോ​​​​മ സെ​​​​ന്നി​​​​ന് ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചാം​​​​തീ​​​​യ​​​​തി സു​​​​പ്രീം​​​​കോ​​​​ട​​​​തി ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യോ​​​​ടെ മും​​​​ബൈ ബൈ​​​​ക്കു​​​​ള ജ​​​​യി​​​​ലി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ പ്ര​​​​ഫ. സെ​​​​ന്നി​​​​നെ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ മ​​​​ക​​​​ളും അ​​​​ടു​​​​ത്ത ബ​​​​ന്ധു​​​​ക്ക​​​​ളും എ​​​​ത്തി​​​​യി​​​​രു​​​​ന്നു.


2017 ഡി​​​​സം​​​​ബ​​​​ർ 31 നു ​​​​പൂ​​​​നയി​​​​ൽ ന​​​​ട​​​​ന്ന എ​​​​ൽ​​​​ഗാ​​​​ർ പ​​​​രി​​​​ഷ​​​​ത് യോ​​​​ഗ​​​​ത്തി​​​​ൽ പ​​​ങ്കെ​​​ടു​​​ത്ത ഷോ​​​​മ സെ​​​​ൻ, ജ​​​​സ്യൂ​​​​ട്ട് വൈ​​​​ദി​​​​ക​​​​നാ​​​​യ ഫാ.​​​​ സ്റ്റാ​​​​ൻ സ്വാ​​​​മി ഉ​​​​ൾ​​​​പ്പെ​​​​ടെ​​​യു​​​ള്ള​​​വ​​​ർ​​​ക്കു മാ​​​വോ​​​യി​​​സ്റ്റ് ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നാ​​​യി​​​രു​​​ന്നു പൂ​​​​ന പോ​​​​ലീ​​​​സി​​​​ന്‍റെ ആ​​​​രോ​​​​പ​​​​ണം. ആ​​​​രോ​​​​ഗ്യ​​​​കാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ജാ​​​​മ്യ​​​ത്തി​​​നു ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ജ​​​​യി​​​​ലി​​​​ൽ​​​​വ​​​​ച്ച് ഫാ. സ്റ്റാ​​​​ൻ സ്വാ​​​​മി മ​​​​ര​​​​ണ​​​ത്തി​​​നു കീ​​​ഴ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.