മി​നി ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു യു​വാ​വ് മ​രി​ച്ചു
Thursday, August 7, 2025 10:33 PM IST
ചാ​ത്ത​ന്നൂ​ർ: മി​നി​ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. മീ​ന​മ്പ​ലം പാ​മ്പു​റം പ്രീ​ത മ​ന്ദി​ര​ത്തി​ൽ പ്രീ​ത​യു​ടെ​യും പ​രേ​ത​നാ​യ സ​ജീ​വി​ന്‍റെ​യും മ​ക​ൻ അ​ന​ന്തു കൃ​ഷ്‌​ണ​ൻ (19) ആ​ണ് മ​രി​ച്ച​ത്.

പ​ര​വൂ​ർ-​പാ​രി​പ്പ​ള്ളി റോ​ഡി​ൽ പ്ലാ​വി​ന്‍റെ മൂ​ട് ക്ഷീ​ര​സം​ഘ​ത്തി​നു സ​മീ​പം ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​പ​ക​ടം. പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ അ​ന​ന്തു കൃ​ഷ്ണ​ൻ ജോ​ലി ക​ഴി​ഞ്ഞു മ​ട​ങ്ങു​മ്പോ​ഴാ​ണ് അ​പ​ക​ടം. സ​ഹോ​ദ​രി: ദേ​വി​ക.