ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം
Thursday, August 7, 2025 11:26 PM IST
രാ​ജാ​ക്കാ​ട്:​ രാ​ജാ​ക്കാ​ട് ല​യ​ൺ​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും പു​തി​യ അം​ഗ​ങ്ങ​ളു​ടെ അം​ഗ​ത്വ​പ്ര​വേ​ശ​ന​വും ന​ട​ത്തി.​ രാ​ജാ​ക്കാ​ട് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. സു​ർ​ജി​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

2025-26 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളാ​യി എ.​വി. സു​രേ​ഷ് ബാ​ബു - പ്ര​സി​ഡ​ന്‍റ്, വി.​എ​സ്. പു​ഷ്പ​ജ​ൻ - സെ​ക്ര​ട്ട​റി, ബെ​ന്നി മാ​ത്യു - ട്ര​ഷ​റ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭാ​ര​ണസമിതി ചു​മ​ത​ല​യേ​റ്റു.​അ​ഡ്വ.​ വി.​ അ​മ​ർ​നാ​ഥ് നേ​തൃ​ത്വം ന​ൽ​കി.

റീ​ജണൽ ചെ​യ​ർ​പേ​ഴ്സ​ൻ പി.​വി. ബേ​ബി സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി.​ സോ​ൺ ചെ​യ​ർ​പേ​ഴ്സ​ൻ പി.​വി. രാ​ജു, ഏ​രി​യ കോ-​ഒാ​ർഡി​നേ​റ്റ​ർ​മാ​രാ​യ എ.​പി. ബേ​ബി, ജയിം​സ് തെ​ങ്ങും​കു​ടി, റീ​ജൺ സെ​ക്ര​ട്ട​റി കെ.​പി. ജെ​യി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.