വീ​ടുക​യ​റി മ​ർ​ദനം: യു​വാ​വ് അ​റ​സ്റ്റി​ൽ
Wednesday, August 6, 2025 11:51 PM IST
ക​രി​മ​ണ്ണൂ​ർ: അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ലു​ണ്ടാ​യ വ​ഴ​ക്കി​നെത്തു​ട​ർ​ന്ന് ഗൃ​ഹ​നാ​ഥ​നെ​യും മാ​താ​വി​നെ​യും ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ക​രി​മ​ണ്ണൂ​ർ പാ​ഴൂ​ക്ക​ര പു​ളി​ക്ക​ൽ മ​നു​പ്ര​സാ​ദി​നും മാ​താ​വ് രാ​ധാ​മ​ണി​ക്കു​മാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ളി​പ്പ​റ​ന്പ് ന​ടു​വി​ൽ​വെ​ള​ളാ​ട് കു​ന്നും​പു​റ​ത്ത് അ​തു​ലിനെ​യാ​ണ് (26) ക​രി​മ​ണ്ണൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 7.30ഓ​ടെ​യാ​ണ് മ​നുപ്ര​സാ​ദ് കു​ടും​ബ​മാ​യി താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പ്ര​തി അ​തി​ക്ര​മം ന​ട​ത്തി​യ​ത്. മ​നുപ്ര​സാ​ദി​നെ മാ​ര​കാ​യു​ധം ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​കയായിരുന്നു. പ​രി​ക്കേ​റ്റ മ​നു പ്ര​സാ​ദും മാ​താ​വും ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​ണ്.

മ​നു​പ്ര​സാ​ദി​ന്‍റെ കു​ടും​ബ​വു​മാ​യി ശ​ത്രു​ത​യു​ണ്ടാ​യി​രു​ന്ന അ​യ​ൽ​വീ​ട്ടു​കാ​രു​ടെ ബ​ന്ധു​വാ​ണ് പ്ര​തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​സ്ഐ അ​ല​ക്സാ​ണ്ട​ർ, എ​സ്‌​സി​പി​ഒ​മാ​രാ​യ എ.​ടി.​ അ​ജി​ത്, ര​ജ​നീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടികൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.