ഓ​ണം ഖാ​ദിമേ​ള ജി​ല്ലാത​ല ഉ​ദ്ഘാ​ട​നം
Sunday, August 3, 2025 11:44 PM IST
തൊ​ടു​പു​ഴ: ഓ​ണം ഖാ​ദി മേ​ള​യു​ടെ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം തൊ​ടു​പു​ഴ​യി​ൽ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ നി​ർ​വ​ഹി​ച്ചു. എ​ല്ലാ​വ​രി​ലേ​ക്കും ഖാ​ദി വ​സ്ത്രം എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ബോ​ർ​ഡും അം​ഗീ​കൃ​ത ഖാ​ദി സ്ഥാ​പ​ന​ങ്ങ​ളും ചേ​ർ​ന്ന് സെ​പ്റ്റം​ബ​ർ നാ​ലു വ​രെ​യാ​ണ് മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ.​ ദീ​പ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ പ്ര​ഫ.​എം.​ജെ.​ ജേ​ക്ക​ബ് ആ​ദ്യ​വി​ൽ​പ്പ​ന​യും ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ പി.​ജി. ​രാ​ജ​ശേ​ഖ​ര​ൻ സ​മ്മാ​നകൂ​പ്പ​ണു​ക​ളു​ടെ ഉ​ദ്ഘാ​ന​വും നി​ർ​വ​ഹി​ച്ചു.

കേ​ര​ള ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ബോ​ർ​ഡ് മെം​ബ​ർ കെ.​എ​സ്.​ ര​മേ​ഷ് ബാ​ബു, ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ഷീ​നാ​മോ​ൾ ജേ​ക്ക​ബ്, ജി​മ്മി മ​റ്റ​ത്തി​പ്പാ​റ, ടി.​എം.​ ഹാ​ജി​റ, സി.​എ​സ്.​ ഷെ​മീ​ർ, വി.​ആ​ർ.​ പ്രേം​കി​ഷോ​ർ, ആ​ർ.​ ബി​ജു​മോ​ൻ, ഷീ​ൻ വ​ർ​ഗീ​സ്, രാ​ജേ​ഷ് ബേ​ബി, കെ.​കെ.​ സാ​വി​ത്രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഖാ​ദി ഓ​ണം മേ​ള​യി​ൽ ഓ​രോ ആ​യി​രം രൂ​പ​യു​ടെ പ​ർ​ച്ചേ​സി​നും ല​ഭി​ക്കു​ന്ന സ​മ്മാ​ന കൂ​പ്പ​ണ്‍ വ​ഴി ഒ​ന്നാം സ​മ്മാ​ന​മാ​യി ടാ​റ്റാ ടി​യാ​ഗോ ഇ​ല​ക്ട്രി​ക് കാ​റും ര​ണ്ടാം സ​മ്മാ​ന​മാ​യി 14 ബ​ജാ​ജ് ചേ​ത​ക് ഇ​ല​ക്ട്രി​ക്ക് സ്കൂ​ട്ട​റും മൂ​ന്നാം സ​മ്മാ​ന​മാ​യി 5000 രൂ​പ​യു​ടെ 50 ഗി​ഫ്റ്റ് വൗ​ച്ച​റു​ക​ളും ന​ൽ​കും.