പു​ളി​യ​ന്‍​മ​ല ക്രൈ​സ്റ്റ് കോ​ള​ജി​ല്‍ ദു​ര​ന്ത​ പ്ര​തി​രോ​ധ പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി
Friday, August 1, 2025 11:21 PM IST
ക​ട്ട​പ്പ​ന: പു​ളി​യ​ന്‍​മ​ല ക്രൈ​സ്റ്റ് കോ​ള​ജി​ല്‍ നാ​ഷ​ണ​ല്‍ ഡി​സാ​സ്റ്റ​ര്‍ റെ​സ്‌​പോ​ണ്‍​സ് ഫോ​ഴ്‌​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ദു​ര​ന്ത​പ്ര​തി​രോ​ധ പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി. ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സി.എം. സു​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രാ​യ എ​ൻ. അ​ജേ​ഷ് , എ​സ്. കെ. ​ത്രി​പാ​ഠി, എം.​ സു​ബി​നേ​ഷ്, ജി. ​ദീ​പു​നാ​ഥ്, ര​വി​ശ​ങ്ക​ര്‍, എ​സ്. റാ​വു, ദ​ല്‍​ബീ​ര്‍ എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു.

കോ​ള​ജ് ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​നൂ​പ് തു​രു​ത്തി​മ​റ്റം, അ​ധ്യാ​പ​ക​രാ​യ സോ​ന സെ​ബാ​സ്റ്റ്യ​ന്‍, എ​യ്ബ​ല്‍ സ​നൂ​പ് സ​ണ്ണി, മി​ബി​യ സി​ബി​ച്ച​ന്‍, ശ​ര​ത് എ​സ്. നാ​യ​ര്‍, ജോ​യ്‌​സ് പി. ​ഷി​ബു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.