എടക്കര: എടക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ 27-ാം വാര്‍ഷികാഘോഷം പള്ളിപ്പടിയില്‍ ആര്യാടന് ഷൗക്കത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സിഡിഎസ് പ്രസിഡന്റ് സരള രാജപ്പന് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജെയിംസ്, ഡിഎംസി ടി. സുരേഷ് കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ആയിശക്കുട്ടി, ജില്ല പഞ്ചായത്തംഗം ഷെറോണ റോയ്, അംഗങ്ങളായ ഫസിന് മുജീബ്, കബീര്‍ പനോളി, സിന്ധു പ്രകാശ്, പി. മോഹനന്, സെക്രട്ടറി പി.ജെ. ബിജു, ശരീഫ് എടക്കര,
എബിത ജോസഫ്, മുഹമ്മദ് ഹനീഫ, ബിനോയ് കൃഷ്ണന്, കെ. രാധാകൃഷ്ണന്, ടി.കെ. മുജീബ്, പി.കെ. ജിഷ്ണു എന്നിവര്‍ സംസാരിച്ചു. മികച്ച എഡിഎസ്, മികച്ച അയല്‍ക്കൂട്ടം, ബാലസഭാംഗം എന്നിവരെ ചടങ്ങില്‍ ആദരിച്ചു.