പെ​രി​ന്ത​ൽ​മ​ണ്ണ - പു​ലാ​മ​ന്തോ​ൾ റൂ​ട്ടി​ൽ ബ​സു​ക​ളു​ടെ മി​ന്ന​ൽ പ​ണി​മു​ട​ക്ക്
Friday, August 1, 2025 5:45 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ - പു​ലാ​മ​ന്തോ​ൾ റൂ​ട്ടി​ൽ സ്വ​കാ​ര്യ​ബ​സു​ക​ൾ ഇ​ന്ന​ലെ ഉ​ച്ച​ക്ക് ശേ​ഷം മി​ന്ന​ൽ പ​ണി​മു​ട​ക്ക് ന​ട​ത്തി​യ​ത് യാ​ത്ര​ക്കാ​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും ഏ​റെ പ്ര​യാ​സ​പ്പെ​ടു​ത്തി. പു​ലാ​മ​ന്തോ​ൾ ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ൾ ക​യ​റാ​ൻ ഇ​ന്ന​ലെ രാ​വി​ലെ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പു​ലാ​മ​ന്തോ​ൾ ജം​ഗ്ഷ​നി​ൽ ബ​സ് നി​ർ​ത്തി ആ​ളെ ക​യ​റ്റാ​നും ഇ​റ​ക്കാ​നും ബ​സു​ക​ൾ കൂ​ട്ടാ​ക്ക​ത്ത​തി​ൽ ഒ​രു വി​ഭാ​ഗം നാ​ട്ടു​കാ​ർ ബ​സു​ക​ൾ ത​ട​ഞ്ഞു.

ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ബ​സു​ക​ൾ മി​ന്ന​ൽ പ​ണി​മു​ട​ക്ക് ന​ട​ത്തി​യ​ത്. പു​ലാ​മ​ന്തോ​ൾ സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ൾ ക​യ​റി​യാ​ൽ മേ​ലേ ജം​ഗ്ഷ​നി​ൽ നി​ർ​ത്തി ആ​ളെ ക​യ​റ്റാ​നും ഇ​റ​ക്കാ​നും ക​ഴി​യി​ല്ലെ​ന്ന് നേ​ര​ത്തെ ന​ട​ന്ന ച​ർ​ച്ച​യി​ൽ പോ​ലീ​സി​നെ അ​റി​യി​ച്ചി​രു​ന്ന​താ​യും അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ന്ന​ലെ സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ച​തെ​ന്ന് ബ​സു​ട​മ​ക​ൾ പ​റ​ഞ്ഞു.