ക്വാ​റി​ക​ളി​ലെ അ​നാ​വ​ശ്യ പ​രി​ശോ​ധ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്
Saturday, August 2, 2025 5:20 AM IST
കോ​ഴി​ക്കോ​ട്: ക്വാ​റി​ക​ളി​ൽ ന​ട​ത്തു​ന്ന നി​യ​മ​വി​രു​ദ്ധ പ​രി​ശോ​ധ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് മൈ​നിം​ഗ് ആ​ൻ​ഡ് ക്ര​ഷിം​ഗ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​കെ. ബാ​ബു പ്ര​സ്താ​വ​ന​യി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

നി​യ​മാ​നു​സൃ​ത​മാ​യി കോ​ടി​ക​ൾ മു​ത​ൽ​മു​ട​ക്കി ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​രി​ൽ സാ​മ്പ​ത്തി​ക താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി ഒ​രു വി​ഭാ​ഗം ക​പ​ട പ​രി​സ്ഥി​തി​വാ​ദി​ക​ൾ ന​ട​ത്തു​ന്ന പ​രാ​തി​ക​ൾ​ക്കും സ​മ​ര​ങ്ങ​ൾ​ക്കും പ്ര​ചോ​ദ​നം ന​ൽ​കു​ന്ന ന​ട​പ​ടി​യാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​ത്. വ്യ​വ​സാ​യ വ​കു​പ്പ് നി​ര​ന്ത​ര​മാ​യി വ്യ​വ​സാ​യി​ക​ളെ പീ​ഡി​പ്പി​ക്കു​ക​യാ​ണ്.

വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ട് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.