കോഴിക്കോട്: കെഎൽസിഎ സമുദായ സമ്പർക്ക പരിപാടി 2025ന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ആലോചന യോഗം ചേർന്നു. കോഴിക്കോട് അതിരൂപതയിൽ ചേർന്ന യോഗത്തിൽ കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അധ്യക്ഷത വഹിച്ചു.
കെഎൽസിഎ അതിരൂപത പ്രസിഡന്റ് ബിനു എഡ്വേർഡ് മുഖ്യപ്രഭാഷണം നടത്തി. ഓഗസ്റ്റ് 16ന് രാവിലെ 9.30ന് കോഴിക്കോട് വച്ച് "കെഎൽസിഎ സമുദായ സമ്പർക്ക പരിപാടി 2025'ന്റെ സംസ്ഥാനതല ഉദ്ഘാടനം നടത്തുവാൻ തീരുമാനിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി, ട്രഷറർ രതീഷ് ആന്റണി, സംസ്ഥാന വൈസ് പ്രസിഡന്റ് നൈജു അറക്കൽ, കോഴിക്കോട് അതിരൂപത ജനറൽ സെക്രട്ടറി കെ.വൈ. ജോർജ്, ട്രഷറർ ഫ്ലോറ മെൻഡോൻസാ, സമുദായ സമ്പർക്ക പരിപാടിയുടെ കോഴിക്കോട് അതിരൂപതതല കോഓർഡിനേറ്റർമാരായ പ്രകാശ് പീറ്റർ, മാക്സ്വെൽ ടൈറ്റസ്,
കെ.എഫ്. ജോയി, ജെസി ഹെലൻ, ജോണി വർഗീസ്, വിക്ടർ ജോയി, ടി.എഫ്. ഷാജി, ജോസഫ് റെബേല്ലോ, സാംസൺ, അഡ്വ. എ.സി. ഫ്രാൻസിസ്, അഡ്വ. ബോണി വർഗീസ്, കണ്ണൂർ രൂപത പ്രസിഡന്റ് ഗോഡ്സൺ ഡിക്രൂസ്, സുൽത്താൻ പേട്ട് രൂപത പ്രസിഡന്റ് ജോൺ ജോസഫ് എന്നിവർ പ്രസംഗിച്ചു.