തി​ണ്ട് ഇ​ടി​ഞ്ഞു വീ​ണ് വീ​ടി​ന് നാ​ശ​ന​ഷ്ടം
Tuesday, July 29, 2025 7:56 AM IST
കൂ​രാ​ച്ചു​ണ്ട്: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ര്‍​ന്ന് തി​ണ്ട് ഇ​ടി​ഞ്ഞു​വീ​ണ് വീ​ടി​ന് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു.
കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ര്‍​ഡ് ക​ല്ലാ​നോ​ട് വ​രി​ക്ക​ശേ​രി ആ​ഗ​സ്തി​യു​ടെ വീ​ടി​നാ​ണ് നാ​ശം സം​ഭ​വി​ച്ച​ത്. ഉ​യ​ര്‍​ന്നു നി​ന്ന തി​ണ്ടി​ലു​ള്ള ക​ല്ലും മ​ണ്ണും പ​തി​ച്ച് വീ​ടി​ന്‍റെ ഭി​ത്തി​യും മേ​ല്‍​ക്കൂ​ര​യും ത​ക​ര്‍​ന്നു.

-ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ മ​ക​നോ​ടൊ​പ്പം ആ​ഗ​സ്തി താ​മ​സി​ക്കു​ന്ന വീ​ടാ​ണി​ത്. വാ​ര്‍​ഡ് അം​ഗം അ​രു​ണ്‍ ജോ​സ് വീ​ട് സ​ന്ദ​ര്‍​ശി​ച്ചു. ന​ഷ്ടം സം​ബ​ന്ധി​ച്ച് കൂ​രാ​ച്ചു​ണ്ട് വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ പ​രാ​തി ന​ല്‍​കു​മെ​ന്ന് അ​രു​ണ്‍ ജോ​സ് അ​റി​യി​ച്ചു.