അ​നീ​ഷി​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി നാ​ടൊ​രു​മി​ക്കു​ന്നു
Tuesday, July 29, 2025 2:42 AM IST
കൊ​ന്ന​ക്കാ​ട്: പാ​മ​ത്ത​ട്ടി​ലെ അ​നീ​ഷ് ആ​ന്‍റ​ണി​യു​ടെ (42) ചി​കി​ത്സ​യ്ക്കാ​യി നാ​ടൊ​രു​മി​ക്കു​ന്നു. ബ്രെ​യി​ൻ ട്യൂ​മ​ർ ബാ​ധി​ച്ച് ക​ണ്ണൂ​ർ മിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്.

ഡ്രൈ​വ​ർ ജോ​ലി ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​ക്കി ജീ​വി​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന് ആ​ശു​പ​ത്രി ചി​ല​വു​ക​ൾ താ​ങ്ങാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണ്. ഭാ​ര്യ​യും കു​ട്ടി​യ​മ​ട​ങ്ങു​ന്ന അ​നീ​ഷി​ന്‍റെ കു​ടും​ബം സാ​മ്പ​ത്തി​ക​മാ​യി വ​ള​രെ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ക​യാ​ണ്.

അ​നീ​ഷി​നെ സ​ഹാ​യി​ക്കു​ന്ന​തി​ന് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം ര​ക്ഷാ​ധി​കാ​രി​യാ​യും വാ​ർ​ഡ് മെം​ബ​ർ ബി​ൻ​സി ജെ​യി​ൻ ചെ​യ​ർ​മാ​നാ​യും ജി. ​ദി​ബാ​ഷ് ക​ൺ​വീ​ന​റാ​യും പി.​കെ. ജോ​സ് ട്ര​ഷ​റ​റാ​യും ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

യൂ​ണി​യ​ൻ ബാ​ങ്ക് വെ​ള്ള​രി​ക്കു​ണ്ട് ശാ​ഖ​യി​ൽ അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​ന്പ​ർ: 179122010 001068. IFSC UBIN 0917915. GPay: 75580579 22