മ​ല​ബാ​ര്‍ പ്ലാ​ന്‍റ് പ്രൊ​ട്ട​ക്ഷ​ന്‍ സൊ​സൈ​റ്റി​ക്കു തു​ട​ക്ക​മാ​യി
Tuesday, July 29, 2025 2:42 AM IST
പ​ട​ന്ന​ക്കാ​ട്: സ​സ്യാ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നും ശാ​സ്ത്രീ​യ​മാ​യി അ​വ​യെ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നു​മാ​യി കൃ​ഷി​ശാ​സ്ത്ര​ജ്ഞ​രും പ​ട​ന്ന​ക്കാ​ട് കാ​ര്‍​ഷി​ക കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളും ക​ര്‍​ഷ​ക​രും ചേ​ര്‍​ന്ന് രൂ​പ​പ്പെ​ടു​ത്തി​യ മ​ല​ബാ​ര്‍ പ്ലാ​ന്‍റ് പ്രൊ​ട്ട​ക്ഷ​ന്‍ സൊ​സൈ​റ്റി​ക്ക് തു​ട​ക്ക​മാ​യി.

കോ​ഴി​ക്കോ​ട് സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ​കേ​ന്ദ്രം സ​സ്യ​സം​ര​ക്ഷ​ണ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഈ​ശ്വ​ര​ഭ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ.​കെ.​എം. ശ്രീ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

കാ​യം​കു​ളം തോ​ട്ട​വി​ള ഗ​വേ​ഷ​ഷ​ണ​കേ​ന്ദ്രം കീ​ട​ശാ​സ്ത്ര​വി​ഭാ​ഗം പ്രി​ന്‍​സി​പ്പ​ല്‍ സ​യ​ന്‍റി​സ്റ്റ് ഡോ. ജോ​സ​ഫ് രാ​ജ്കു​മാ​ര്‍, ഡോ. ​സൈ​ന​മോ​ള്‍ കു​ര്യ​ന്‍, ഡോ.​പി.​കെ. മി​നി, ഡോ. ​അ​ജി​ത​കു​മാ​രി, ഡോ.​പി.​കെ. സ​ജീ​ഷ്, വി​നീ​ത് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.