ജി​ല്ല​യി​ൽ ര​ണ്ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് കൂ​ടി ദേ​ശീ​യ ഗു​ണ​നി​ല​വാ​ര അം​ഗീ​കാ​രം
Monday, July 28, 2025 12:51 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ ര​ണ്ട് ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് കൂ​ടി നാ​ഷ​ണ​ല്‍ ക്വാ​ളി​റ്റി അ​ഷു​റ​ന്‍​സ് സ്റ്റാ​ന്‍റേ​ര്‍​ഡ്‌​സ് (എ​ന്‍​ക്യു​എ​എ​സ്) അം​ഗീ​കാ​രം. ച​ട്ട​ഞ്ചാ​ല്‍, പാ​ണ​ത്തൂ​ര്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്കാ​ണ് പു​തു​താ​യി ദേ​ശീ​യ ഗു​ണ​നി​ല​വാ​ര അം​ഗീ​കാ​രം ല​ഭി​ച്ച​ത്.

ഇ​തോ​ടെ ജി​ല്ല​യി​ല്‍ എ​ന്‍​ക്യു​എ​എ​സ് അം​ഗീ​കാ​രം ല​ഭി​ച്ച ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ണ്ണം 15 ആ​യി. ഈ ​അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് ര​ണ്ടു ല​ക്ഷം രൂ​പ വീ​ത​വും ജ​ന​കീ​യ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് ഒ​രു പാ​ക്കേ​ജി​ന് 18,000 രൂ​പ വീ​ത​വും മ​റ്റ് അ​ശു​പ​ത്രി​ക​ള്‍​ക്ക് ഒ​രു കി​ട​ക്ക​യ്ക്ക് 10,000 രൂ​പ എ​ന്ന നി​ര​ക്കി​ലും മൂ​ന്ന് വ​ർ​ഷ​ത്തേ​ക്ക് വാ​ര്‍​ഷി​ക ഇ​ന്‍​സെ​ന്‍റീ​വ് ല​ഭി​ക്കും.

ഈ ​തു​ക ആ​ശു​പ​ത്രി​യി​ൽ കൂ​ടു​ത​ൽ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന് വി​നി​യോ​ഗി​ക്കാ​നാ​കും.