ചിറ്റാരിക്കാൽ: എസ്എംവൈഎമ്മിന്റെ ശുചീകരണ പദ്ധതിയുടെ ഭാഗമായി തോമാപുരം ഇടവകയിലെ എസ്എംവൈഎം പ്രവർത്തകർ വൃത്തിഹീനമായി കിടന്നിരുന്ന പള്ളിക്കുന്ന് വളവിലെയും പരിസരപ്രദേശങ്ങളിലെയും ഓവുചാൽ വൃത്തിയാക്കി.
ഫാ. ജുബിൻ കണിപറമ്പിൽ, ഡീക്കൻ അമൽ പൂക്കുളത്തേൽ, യൂണിറ്റ് പ്രസിഡന്റ് മാത്യൂസ് അമ്പലത്തിൽ, അതുൽ ചിരട്ടയോലിൽ, എലിസബത്ത് പ്ലാലിക്കൽ, ടോം മൂലേൽ, ആശിഷ്, ജോബിൻ, ടോം, സ്കറിയ, അജയ്, ജോസ്, സെബാൻ, ഡാനി, അസിൻ, ക്രിസ്, ക്രിസ്റ്റീന, ഡിൽന എന്നിവർ നേതൃത്വം നല്കി.