പ്ര​വാ​സ​ ജീ​വി​തത്തിൽ നിന്ന് കർഷകനിലേക്ക്
Tuesday, July 22, 2025 1:10 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കാ​ൽ​നൂ​റ്റാ​ണ്ട് കാ​ല​ത്തെ പ്ര​വാ​സ​ജീ​വി​തം മ​തി​യാ​ക്കി നെ​ൽ​പാ​ട​ത്തി​ലേ​ക്കി​റ​ങ്ങി​യ മോ​ഹ​ന​ൻ നാ​യ​ർ ഇ​ത്ത​വ​ണ ഞാ​റ് ന​ടാ​ൻ കൂ​ടെ കൂ​ട്ടി​യ​ത് നാ​ട്ടി​ലെ കു​ട്ടി​ക്ക​ളെ​യും അ​മ്മ​മാ​രെ​യും. വെ​സ്റ്റ് എ​ളേ​രി ചീ​ർ​ക്ക​യ​ത്തെ പാ​ട്ട​ത്തി​ൽ മോ​ഹ​ന​ൻ നാ​യ​ർ ആ​ണ് ഇ​ക്കു​റി വേ​റി​ട്ട നെ​ൽ​ക്കൃഷി​ക്ക്‌ തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്.

ദു​ബാ​യ് ഓ​ട്ടോ സെ​ന്‍റ​റി​ൽ ക​ഴി​ഞ്ഞ 25 വ​ർ​ഷം ട​യ​ർ മെ​ക്കാ​നി​ക്ക് ആ​യി ജോ​ലി ചെ​യ്ത ആ​ളാ​ണ് മോ​ഹ​ന​ൻ. ഇ​നി​യു​ള്ള കാ​ലം നാ​ട്ടി​ൽ എ​ന്തു ചെ​യ്യ​ണ​മെ​ന്ന് ആ​ലോ​ചി​ച്ച് ഇ​രി​ക്ക​വെ​യാ​ണ് കൃ​ഷി​യെ പ​റ്റി ചി​ന്തി​ക്കു​ന്ന​ത്.

ഇ​തി​നു കു​ടും​ബ​ത്തി​ന്‍റെ ഒ​ന്നാ​കെ​യു​ള്ള പി​ന്തു​ണ​യും കി​ട്ടി. അ​ങ്ങ​നെ പു​ങ്ങം​ചാ​ൽ ക​ള​രി ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള പാ​ട​ത്ത് നെ​ൽ​കൃ​ഷി ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചു. ര​ണ്ടേ​ക്ക​ർ പാ​ട​മാ​ണ് മോ​ഹ​ന​ൻ നെ​ൽ​ക്കൃഷി​ക്കാ​യി ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ളോ​ട് പാ​ട്ട​ത്തി​ന് വാ​ങ്ങി​യ​ത്. നെ​ൽ​ക്കൃഷി​യി​ലെ പ​രി​ച​യ​സ​മ്പ​ത്ത്‌ ഒ​ന്നും ഇ​ല്ലാ​തി​രു​ന്ന ഈ ​പ്ര​വാ​സി എ​ല്ലാ​ത​ട​സ​ങ്ങ​ളും അ​തി​ജീ​വി​ച്ചു​കൊ​ണ്ട് ഇ​തു മൂ​ന്നാം​ത​വ​ണ​യാ​ണ് ത​രി​ശു​പാ​ടം നി​റ​യെ സ​മൃ​ദ്ധി​യു​ടെ പൊ​ൻ​ക​തി​ർ വി​രി​യി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്.

ഇ​ക്കു​റി അ​ത്യു​ല്പാ​ദ​ന ശേ​ഷി​യു​ള്ള ഉ​മ നെ​ൽ​വി​ത്താ​ണ് കൃ​ഷി​ക്കാ​യി ഉ​പ​യോ​ഗി​ച്ച​ത്. ഞാ​റ്റ​ടി ത​യ്യാ​റാ​ക്കി ആ​യി​രു​ന്നു കൃ​ഷി. നാ​ട്ടി​ലെ കു​ട്ടി​ക​ളി​ൽ നെ​ൽ​ക്കൃഷി​യു​ടെ മ​ഹ​ത്വം പ​ഠി​പ്പി​ക്കു​ക എ​ന്ന​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് മോ​ഹ​ന​ൻ നാ​യ​ർ ഇ​ത്ത​വ​ണ കു​ട്ടി​ക​ളെ കൂ​ടെ കൂ​ട്ടി​യ​ത്.

ഈ ​വ​ർ​ഷ​ത്തെ നെ​ൽ​കൃ​ഷി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് അം​ഗം ഷോ​ബി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.