പോ​ക്‌​സോ: യു​വാ​വി​ന് ജീ​വ​പ​ര്യ​ന്തം തടവും പി​ഴ​യും
Friday, July 18, 2025 6:49 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ​ട്ടി​ക​വ​ര്‍​ഗ​വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട പ​തി​ന​ഞ്ചു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും 11,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. ബേ​ഡ​കം മു​ന്നാ​ട് വ​ട്ടം​ത​ട്ട​യി​ലെ ബി.​ആ​ദ​ര്‍​ശി​നെ​യാ​ണ് (28) കാ​ഞ്ഞ​ങ്ങാ​ട് ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ​ല്‍ കോ​ര്‍​ട്ട് ജ​ഡ്ജ് പി.​എം.​സു​രേ​ഷ് ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ആ​റു​മാ​സ​വും ഒ​രാ​ഴ്ച​യും അ​ധി​ക​ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

2023 ജൂ​ലൈ നാ​ലി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ബേ​ഡ​കം പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത് അ​ന്ന​ത്തെ കാ​സ​ര്‍​ഗോ​ഡ് എ​സ്എം​എ​സ് ഡി​വൈ​എ​സ്പി ആ​യി​രു​ന്ന സ​തീ​ഷ്‌​കു​മാ​ര്‍ ആ​ല​ക്ക​ല്‍ ആ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ എ.​ഗം​ഗാ​ധ​ര​ന്‍ ഹാ​ജ​രാ​യി.