കാസര്‍ഗോഡ്: പ്രവാസികളോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണമെന്ന് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍. പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയോഗം ഡിസിസി ഓഫീസില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിര്‍ധനരായ പ്രാസികൾക്ക് ലഭിക്കേണ്ടതായ മരണാനന്തര ധനസഹായം ഉള്‍പ്പെട അതുപോലെ വാര്‍ധക്യകാല പെന്‍ഷനുകള്‍ ലഭിക്കാതെ ദുരിതമനുഭവിക്കുന്നവരെ പരിഗണിക്കാതെ സര്‍ക്കാര്‍ വലിയ ധൂര്‍ത്തും അഴിമതിയും നടത്തുകയാണ്.
കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രവാസി ക്ഷേമ രംഗത്ത് യാതെരുവിധ സാമ്പത്തിക സഹായ പ്രവര്‍ത്തനവും നടത്താന്‍ കഴിയാത്ത ഇടതുപക്ഷ സര്‍ക്കാറിന്റെ നയം ഇതുപോലെ തുടരാനാണ് ഭാവമെങ്കില്‍ പ്രവാസി കോണ്‍ഗ്രസ് ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന പ്രസിഡന്റ് എല്‍.വി. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ദിവാകരന് കരിച്ചരി, സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് അബ്ദുള്‍ റസാഖ്, വൈസ് പ്രസിഡന്റ് കുഞ്ഞൂട്ടി പൊന്നാട്, ജനറല്‍ സെക്രട്ടറി വാവൂട്ടി ചിറമനങ്ങാട്, സെക്രട്ടറി കെ.കെ. അലവി, രാമനാഥന്, ഷാഹുല്‍ പണിക്കവീട്ടില്‍, എം.പി.എം. ഷാഫി, രഘു തയ്യില്‍, ഇബാദ് ഹാജി, മുനീര്‍ ഇടശേരി, കുഞ്ഞുഹാജി, ബാബു കറിപ്പാല, ജോര്‍ജ് കരിമഠം, കണ്ണന് കരുവാക്കോട്, അഹമ്മദ് ചൗക്കി, കെ. ഫിറോസ്, നസീര്‍ കോളിയടുക്കം, രാഘവന് കരിച്ചേരി, സലാം ബേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.