കാഞ്ഞങ്ങാട്: കേരളത്തിലെ സഹകരണപ്രസ്ഥാനം സാധാരണക്കാരുടെ ജീവിതത്തില്‍ എന്നും സ്ഥാനം പിടിച്ച ഒരു മേഖലയും സാധാരണക്കാര്‍ക്ക് അവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ പെട്ടെന്ന് നിറവേറ്റുന്നതിന് സമീപിക്കാന്‍ പറ്റുന്ന ഒരു സ്ഥാപനമാണെന്നും മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
കോട്ടച്ചേരി കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ പുതിയ ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘം പ്രസിഡന്റ് കുഞ്ഞിരാമന് അയ്യങ്കാവ് അധ്യക്ഷതവഹിച്ചു.
എം. ലത, എം. ശോഭന, പി.കെ. ഫൈസല്‍, വി. ചന്ദ്രന്. പി. ലോഹിതാക്ഷന്, പി.കെ. ജനീഷ്, കെ. നീലകണ്ഠന്, പി.വി. സുരേഷ്, എം. രാഘവന്, കെ.വി. ഗോപാലന്, വി. കമ്മാരന്, ശങ്കരന് വാഴക്കോട്, എം. അസൈനാര്‍, കെ. രാജ്മോഹന്‍, കെ.വി. കൃഷ്ണന്, സി.ഇ.ജ യന്‍, കെ.വി. വിശ്വനാഥന്, കെ. ബാലകൃഷ്ണന് നായര്‍, രവീന്ദ്രന് ചേടിറോഡ്, നാരായണന് വയമ്പ്, കെ. അനിത.നസീമ അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.
വേലിക്കോത്ത് അസൈനാര്‍ ഹാജി സ്വാഗതവും പി. ബാലകൃഷ്ണന് നന്ദിയും പറഞ്ഞു.