ലി​യോ തേ​ര്‍​ട്ടീ​ന്ത് ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ കോ​ര്‍​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, July 17, 2025 12:03 AM IST
ആ​ല​പ്പു​ഴ: ലി​യോ തേ​ര്‍​ട്ടീ​ന്ത് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ന​വീ​ക​രി​ച്ച ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ കോ​ര്‍​ട്ട് ആ​ല​പ്പു​ഴ ബി​ഷ​പ് ഡോ. ​ജ​യിം​സ് റാ​ഫേ​ല്‍ ആ​നാ​പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ല്‍ സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ഫ്രാ​ന്‍​സി​സ് കൊ​ടി​യ​നാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബീ​ഡ് ചെ​യ​ര്‍​മാ​നും കോ​ര്‍​പറേ​റ്റ് മാ​നേ​ജ​രു​മാ​യ ഫാ. ​നെ​ല്‍​സ​ണ്‍ തൈ​പ്പ​റ​മ്പി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കെ​ബി​എ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ജോ​സ​ഫ്, എ​ഡി​ബി​എ പ്ര​സി​ഡന്‍റ് റോ​ണി മാ​ത്യു, പി​ആ​ര്‍​ഒ തോ​മ​സ് മ​ത്താ​യി ക​രി​ക്കം​പ​ള്ളി​ല്‍, കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ ട്ര​ഷ​റ​ര്‍ ജേ​ക്ക​ബ് ജോ​ണ്‍, പ്രി​ന്‍​സി​പ്പാ​ള്‍ പി.​ജെ. യേ​ശു​ദാ​സ്, ഹെ​ഡ് മാ​സ്റ്റ​ര്‍ മാ​നു​വ​ല്‍ ജോ​സ്, മു​ന്‍ ഹെ​ഡ്മി​സ്ട്ര​സ് ഡാ​നി നെ​റ്റോ, പി​ഇ​ഡി ഇ​ജി​ന്‍ പി.​ബി., പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​ടി. അ​നി​ല്‍ ആന്‍റണി, ബാ​സ്‌​ക​റ്റ് ബോ​ള്‍ പ​രി​ശീ​ല​ക​രാ​യ ഷ​ഹ​ബാ​സ്, ന​രേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.