അ​ങ്ക​ണ​വാ​ടി​ക​ൾ​ക്കു ഗ്യാ​സ് സ്റ്റൗ ​വി​ത​ര​ണംചെയ്തു
Thursday, July 17, 2025 1:02 AM IST
കി​ഴ​ക്ക​ഞ്ചേ​രി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലു​ള്ള അ​ങ്ക​ണ​വാ​ടി​ക​ൾ​ക്ക് ഗ്യാ​സ് സ്റ്റൗ ​വി​ത​ര​ണോ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​വി​ത മാ​ധ​വ​ൻ നി​ർ​വ​ഹി​ച്ചു. 2025- 26 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 43 അ​ങ്ക​ണ​വാ​ടി​ക​ൾ​ക്കാ​ണ് ഗ്യാ​സ് സ്റ്റൗ ​ന​ൽ​കി​യ​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി.

വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ രാ​ജി കൃ​ഷ്ണ​ൻ​കു​ട്ടി, മെം​ബ​ർ​മാ​രാ​യ മ​റി​യ​ക്കു​ട്ടി, സു​നി​ത, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ ബെ​നി​ത അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.