മാ​ർ​ക്ക​റ്റ് ഷോപ്പിംഗ് കോം​പ്ല​ക്സ് കെ​ട്ടി​ടം പൊ​ളി​ക്കുന്നതിനു ഹൈ​ക്കോ​ട​തിവി​ല​ക്ക്
Thursday, July 17, 2025 1:02 AM IST
ഒറ്റ​പ്പാ​ലം: ന​ഗ​ര​സ​ഭ​യു​ടെ പ​ഴ​യ മാ​ർ​ക്ക​റ്റ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കാ​നു​ള്ള ന​ഗ​ര​സ​ഭ​യു​ടെ തീ​രു​മാ​ന​ത്തി​ന് തി​രി​ച്ച​ടി. കെ​ട്ടി​ടം പൊ​ളി​ക്കാ​നു​ള്ള തീ​രു​മാ​നം ഹൈ​ക്കോട​തി വി​ല​ക്കി. യാ​തൊ​രു​വി​ധ​ത്തി​ലു​ള്ള കേ​ടു​പാ​ടു​ക​ളും ഇ​ല്ലാ​ത്ത കെ​ട്ടി​ടം രാ​ഷ്ട്രീ​യ വി​രോ​ധ​ത്തി​ന്‍റെ പേ​രി​ലാ​ണ് പൊ​ളി​ച്ചു നീ​ക്കാ​ൻ ന​ഗ​ര​സ​ഭ ശ്ര​മി​ക്കു​ന്ന​തെ​ന്ന ക​ച്ച​വ​ട​ക്കാ​രു​ടെ ഹ​ർജി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യ​ത്.

കെ​ട്ടി​ട​ത്തി​ന് ബ​ല​ക്ഷ​യം ഉ​ണ്ടെ​ന്ന ത​ര​ത്തി​ലു​ള്ള റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യ തൃ​ശൂരി​ലെ എ​ൻ​ജി​നീ​യ​റി​ംഗ് കോ​ളജി​നോ​ട് ചി​ല ബാ​ഹ്യശ​ക്തി​ക​ൾ നി​ർ​ദേശി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കെ​ട്ടി​ടം പൊ​ളി​ക്കാ​ൻ അനു​കൂല​മാ​യി റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​തെ​ന്ന് ക​ച്ച​വ​ട​ക്കാ​ർ ആ​രോ​പി​ക്കു​ന്നു. കോ​ളജി​ന്‍റെ പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടി​ൽ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ ഹൈ​ക്കോ​ട​തി മ​റ്റൊ​രു വി​ദ​ഗ്ധ ഏ​ജ​ൻ​സി​യെ കൊ​ണ്ട് കെ​ട്ടി​ടം പ​രി​ശോ​ധി​പ്പി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ട്ട​താ​യി ക​ച്ച​വ​ട​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

കെ​ട്ടി​ട​ത്തി​ൽ നി​ന്ന് ഒ​ഴി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി​ക​ൾ​ക്ക് നേ​ര​ത്തെ ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. കെ​ട്ടി​ടം പൊ​ളി​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യ​ത്. ഏ​ഴ് ദി​വ​സ​ത്തി​ന​കം ഒ​ഴി​യ​ണ​മെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശം. ക​ട​മു​റി​യു​ടെ താ​ക്കോ​ൽ കൈ​മാ​റ​ണ​മെ​ന്നും വാ​ട​ക​ക്കു​ടി​ശിക​യു​ണ്ടെ​ങ്കി​ൽ അ​ത് അ​ട​ച്ചു​തീ​ർ​ക്ക​ണ​മെ​ന്നും നോ​ട്ടീ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​ ഇ​തി​നെ​തി​രെ 17 ക​ട​യു​ട​മ​ക​​ളാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.