പാലക്കാട്: ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് കേരള കോൺഗ്രസ്-ജേക്കബിന്റെ അഭിമുഖ്യത്തിൽ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി പാലക്കാട് ജില്ലാ കമ്മിറ്റി മെഡിക്കൽ ഓഫീസിനു മുന്നിൽ ധർണ നടത്തി. സംസ്ഥാന വൈസ് ചെയർമാൻ വി.ഡി. ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് വി.ഡി. ഉലഹന്നാൻ അധ്യക്ഷനായിരുന്നു.
ജില്ലാ സെക്രട്ടറി പി.ഒ. വക്കച്ചൻ, വൈസ് പ്രസിഡന്റ് എൻ.കെ. പുരുഷോത്തമൻ, ജനറൽ സെക്രട്ടറിമാരായ കെ.വി.സുദേവൻ, ഗ്രേസി ജോസഫ്, ശശി പിരായിരി, ജിത്ത് കല്യാണകണ്ടത്തിൽ, അഡ്വ.കെ. ശ്രീധരൻ, എൻജിഒ ഫ്രണ്ട് മുൻ സംസ്ഥാന പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, നിയോജകമണ്ഡലം പ്രസിഡന്റുമാരായ വി.എ. കേശവൻ, കെ.പി.തങ്കച്ചൻ, എം. തങ്കവേലു, ജെയിംസ് തോമസ്, ആർ. ദേവൻ, വി.ജെ. സാബു വെള്ളാരംകാലായിൽ, ജിജു മാത്യു പെരുമ്പള്ളി, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ടിനു മാത്യൂ കുഴിവേലി, കർഷക തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.എം. ജോസ്, ജില്ലാ ദളിത് കോൺഗ്രസ് പ്രസിഡന്റ് വാസുദേവൻ കുഴൽമന്ദം, ജില്ലാ ജനറൽ സെക്രട്ടറി വി.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.