ഭരണസ്തംഭനമെന്ന് ആരോപണം : കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി​ക​ൾ മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Thursday, July 17, 2025 7:08 AM IST
വെ​മ്പാ​യം: മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ മാ​സ​ങ്ങ​ളാ​യി സെ​ക്ര​ട്ട​റി​യും, അ​സിസ്റ്റന്‍റ് ​സെ​ക്ര​ട്ട​റി​യും ഇ​ല്ലാ​ത്ത​ത് ഗു​രു​ത​ര​മാ​യ ഭ​ര​ണ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​വെന്ന് ആ​രോ​പി​ച്ച് കോ​ൺ​ഗ്ര​സ് ജ​നപ്ര​തി​നി​ധി​ക​ൾ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.

സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ക​യ​റി ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ക​യാ​ണെ​ന്നും, ജ​ന​ന-​മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, കെ​ട്ടി​ട പെ​ർ​മി​റ്റ്, ന​മ്പ​രി​ട​ൽ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി​ൽനി​ന്നും ജ​ന​ങ്ങ​ൾ​ക്കു ല​ഭി​ക്കാ​ൻ കാ​ല​താ​മ​സം വ​രു​ന്ന​താ​യും കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ പ​റ​യു​ന്നു.

ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്കു നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണു പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെത്തി​യതെന്നും അം​ഗ​ങ്ങ​ൾ പ​റ​യു​ന്നു.

കോ​ൺ​ഗ്ര​സ് ജ​ന​പ്ര​തി​നി​ധി​ക​ളാ​യ പ​ള്ളി​ക്ക​ൽ ന​സീ​ർ, വെ​മ്പാ​യം മ​നോ​ജ്, കോ​ലി​യ​ക്കോ​ട് മ​ഹീ​ന്ദ്ര​ൻ, വെ​ള്ളാ​ണി​ക്ക​ൽ ബി​നു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഉ​പ​രോ​ധം സമരം. പ്ര​തി​ക്ഷേ​ധി​ച്ച​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു മാ​റ്റി. തു​ട​ർ​ന്ന് സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ ഇ​വ​രെ വി​ട്ട​യ​ച്ചു.