തിരുവനന്തപുരം: എംസിഎ ഗ്ലോബൽ അസംബ്ലി വിഴിഞ്ഞം സ്പാർക്ക് പാസ്റ്ററൽ സെന്ററിൽ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു. എംസിഎ ഗ്ലോബൽ സഭാതല പ്രസിഡന്റ് ഡോ. എസ്.ആർ. ബൈജു അധ്യക്ഷത വഹിച്ചു.
രാജേന്ദ്ര ബാബു മാർത്താണ്ഡം, അഡ്വ. എൽദോ പുകുനേൽ മൂവാറ്റുപുഴ, ഫാ. മാത്യൂസ് കുഴിവിള, ഫാ.തോമസ് പൊട്ടപുരയിടം, ധർമരാജ് പിൻകുളം, റെജിമോൻ വർഗീസ് തിരുവനന്തപുരം, സബീഷ് പീറ്റർ പാറശാല, ബെറ്റ്സി വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്നു ഭരണഘടന അമ്മെൻഡ്മെന്റ് ചർച്ച നടന്നു. ബത്തേരി, ഡൽഹി, മാവേലിക്കര, മൂവാറ്റുപുഴ, മാർത്താണ്ഡം, പാറശാല, പുത്തൂർ, പൂനാ, തിരുവനന്തപുരം, തിരുവല്ല, പത്തനംതിട്ട തുടങ്ങിയ രൂപതകളിൽ നിന്നും 160 പ്രതിനിധികൾ പങ്കെടുത്തു.
രൂപത ഭാരവഹികൾ റിപ്പോർട്ട്, കണക്ക് എന്നിവ അവതരിപ്പിച്ചു. തുടർന്നു സഭാതല റിപ്പോർട്ട്, കണക്ക് അവതരണവും നടന്നു. പാറശാല രൂപത സമിതി സഭാതല സമിതിയോടു ചേർന്നു ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.