രാ​മ​പു​ര​ത്ത് നാ​ല​മ്പ​ല ദ​ർ​ശ​ന​ത്തി​ന് തു​ട​ക്കം; തീ​ർ​ഥാ​ട​ക​രെ വ​ര​വേ​റ്റ് ജോ​സ് കെ. ​മാ​ണി
Thursday, July 17, 2025 3:46 PM IST
രാ​മ​പു​രം: ക​ർ​ക്ക​ട​കം ഒ​ന്നി​ന് രാ​മ​പു​രം നാ​ല​മ്പ​ല തീ​ർ​ഥാ​ട​ന​ത്തി​ന് തു​ട​ക്ക​മാ​യി. രാ​വി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്ന് രാ​മ​പു​ര​ത്തെ​ത്തി​യ തീ​ർ​ഥാ​ട​ക​ർ​ക്ക് ജോ​സ് കെ. ​മാ​ണി എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ര​വേ​ൽ​പ്പ് ന​ൽ​കി.

വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നെ​ത്തി​യ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​മാ​രെ അ​ദ്ദേ​ഹം മാ​ല​യ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു. രാ​മ​പു​ര​ത്തെ നാ​ല​മ്പ​ല​ങ്ങ​ളെ ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്തു​വ​ച്ച ത​ന്‍റെ പി​താ​വ് കെ.​എം. മാ​ണി​യു​ടെ സ്വ​പ്ന പ​ദ്ധ​തി​യാ​യി​രു​ന്നു രാ​മ​പു​രം നാ​ല​മ്പ​ല സ​ർ​ക്യൂ​ട്ട് എ​ന്ന് ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു.

രാ​മ​പു​ര​ത്ത് കൂ​ടു​ത​ൽ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ശ്രീ ​ഭ​ര​ത​സ്വാ​മി ക്ഷേ​ത്ര​ത്തി​ന് പു​തി​യ ഹൈ​മാ​സ്റ്റ് ലൈ​റ്റും അ​ദ്ദേ​ഹം അ​നു​വ​ദി​ച്ചു.

രാ​മ​പു​ര​ത്ത് 65 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കെ.​എം. മാ​ണി​യു‌‌​ടെ ഭ​ര​ണ​കാ​ല​ത്ത് ന‌​ട​ന്നി​രു​ന്ന​താ​യി ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

രാ​മ​പു​രം ശ്രീ​രാ​മ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലും കൂ​ട​പ്പി​ലം ശ്രീ​ല​ക്ഷ്മ​ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ലും അ​മ​ന​ക​ര ശ്രീ​ഭ​ര​ത സ്വാ​മി ക്ഷേ​ത്ര​ത്തി​ലും മേ​തി​രി ശ്രീശ​ത്രു​ഖ​ന സ്വാ​മി ക്ഷേ​ത്ര​ത്തി​ലും രാ​വി​ലെ മു​ത​ൽ ത​ന്നെ തീ​ർ​ഥാ‌​ട​ക തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു.

രാ​മ​പു​ര​ത്തെ നാ​ല​മ്പ​ല​ങ്ങ​ളി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.