പെ​​രു​​ന്ന ബ​​സ് സ്റ്റാ​​ന്‍​ഡി​​ലെ ടേ​​ക്ക് എ​​ ബ്രേ​​ക്ക് പൂ​​ട്ടി​​യി​​ട്ട് മാ​​സ​​ങ്ങ​​ള്‍: മാ​​ര്‍​ക്ക​​റ്റി​​ലെ ക​​ട​​മു​​റി​​ക​​ള്‍ നാ​​ശോ​​ന്മു​​ഖം
Thursday, July 17, 2025 7:19 AM IST
ച​​ങ്ങ​​നാ​​ശേ​​രി: പെ​​രു​​ന്ന ബ​​സ് സ്റ്റാ​​ന്‍​ഡി​​ലെ ടേ​​ക്ക് എ ​​ബ്രേ​​ക്ക് പൂ​​ട്ടി​​യി​​ട്ട് മാ​​സ​​ങ്ങ​​ള്‍ പി​​ന്നി​​ടു​​ന്നു. ബ​​സ് സ്റ്റാ​​ന്‍​ഡി​​ലെ​​ത്തു​​ന്ന സ്ത്രീ​​ക​​ള​​ട​​ക്കം യാ​​ത്ര​​ക്കാ​​ര്‍ ദു​​രി​​ത​​ത്തി​​ലാ​​ണ്.

അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ള്‍ ആ​​രം​​ഭി​​ച്ചെ​​ങ്കി​​ലും അ​നി​ശ്ചി​ത​മാ​യി നീ​​ളു​​ക​​യാ​​ണ്. ഒ​​ന്നാം​​ന​​മ്പ​​ര്‍ ബ​​സ് സ്റ്റാ​​ന്‍​ഡി​​ലും സൗ​​ക​​ര്യ​​ങ്ങ​​ള്‍ ദു​​ര്‍​ല്ല​​ഭ​​മാ​​ണ്. മു​​നി​​സി​​പ്പ​​ല്‍ റ​​സ്റ്റ്ഹൗ​​സ് പൊ​​ളി​​ച്ചു​​നീ​​ക്കി​​യി​​ട്ട് വ​​ര്‍​ഷ​​ങ്ങ​​ള്‍ പി​​ന്നി​​ട്ടെ​​ങ്കി​​ലും നി​​ര്‍​മാ​​ണം ആ​​രം​​ഭി​​ച്ചി​​ട്ടി​​ല്ല.

37 വാ​​ര്‍​ഡു​​ക​​ളി​​ലാ​​യി നൂ​​റു​​ക​​ണ​​ക്കി​​ന് വ​​ഴി​​വി​​ള​​ക്കു​​ക​​ള്‍ പ്ര​​കാ​​ശി​​ക്കു​​ന്നി​​ല്ല. ഒ​​രു​​കോ​​ടി​​യോ​​ളം രൂ​​പ മു​​ട​​ക്കി ഫാ​​ത്തി​​മാ​​പു​​ര​​ത്ത് നി​​ര്‍​മി​​ച്ച ക്രി​​മി​​റ്റോ​​റി​​യം ഉ​​പ​​യോ​​ഗ​​യോ​​ഗ്യ​​മ​​ല്ല. ഒ​​ന്ന​​ര​​ക്കോ​​ടി രൂ​​പ മു​​ട​​ക്കി പെ​​രു​​ന്ന ബ​​സ് സ്റ്റാ​​ന്‍​ഡി​​ല്‍ നി​​ര്‍​മി​​ച്ച ഇ​​എം​​എ​​സ് ഹാ​​ള്‍ നാ​​ശോ​​ന്മു​​ഖ​​മാ​​ണ്.

ച​​ങ്ങ​​നാ​​ശേ​​രി മാ​​ര്‍​ക്ക​​റ്റി​​ലെ ന​​ഗ​​ര​​സ​​ഭ​​വ​​ക ക​​ട​​മു​​റി​​ക​​ള്‍ ത​​ക​​ര്‍​ച്ച​​യു​​ടെ വ​​ക്കി​​ലാ​​ണ്. ഇ​​ത് സം​​ര​​ക്ഷി​​ക്കാ​​ന്‍ ന​​ട​​പ​​ടി​​യി​​ല്ല. മു​​നി​​സി​​പ്പ​​ല്‍ ടൗ​​ണ്‍​ഹാ​ളി​​ല്‍ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ളി​​ല്ല.

ന​​ഗ​​ര​​ത്തി​​ലെ നി​​ര​​വ​​ധി റോ​​ഡു​​ക​​ള്‍ ത​​ക​​ര്‍​ന്ന​​ടി​​ഞ്ഞ് സ​​ഞ്ചാ​​രം ദു​​രി​​ത​​മാ​​യ അ​​വ​​സ്ഥ​​യി​​ലാ​​ണ്. ന​​ഗ​​ര​​ത്തി​​ല്‍ തെ​​രു​​വ് നാ​​യ്ക്ക​​ളു​​ടെ നി​​യ​​ന്ത്ര​​ണ​​ത്തി​​നു കാ​​ര്യ​​ക്ഷ​​മ​​മാ​​യ ന​​ട​​പ​​ടി​​ക​​ളി​​ല്ല.

ന​​ഗ​​ര​​സ​​ഭ​​യു​​ടെ അ​​ധീ​​ന​​ത​​യി​​ലു​​ള്ള ക​​ട​​മു​​റി​​ക​​ള്‍ ലേ​​ലം​​കൊ​​ണ്ട​​വ​​ര്‍ മ​​റി​​ച്ചു​​വി​​റ്റ് ലാ​​ഭം നേ​​ടു​​ന്ന​​തി​​ലും ആ​​ക്ഷേ​​പം ഉ​​യ​​ര്‍​ന്നി​​ട്ടു​​ണ്ട്.

ഈ ​​വി​​ഷ​​യ​​ങ്ങ​​ള്‍ ഉ​​ന്ന​​യി​​ച്ചാ​​ണ് ഇ​​ന്ന് ബി​​ജെ​​പി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പ്ര​​തി​​ഷേ​​ധം സം​​ഘ​​ടി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.