കി​ട​ങ്ങൂ​രിൽ‍ ബ​ഡ്സ് റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​ര്‍ ഉദ്ഘാടനം ചെയ്തു
Thursday, July 17, 2025 12:02 AM IST
കി​ട​ങ്ങൂ​ര്‍: കി​ട​ങ്ങൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കു​മ്മ​ണ്ണൂ​രി​ല്‍ ബ​ഡ്സ് റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​ര്‍ ആ​രം​ഭി​ച്ചു. ജി​ല്ല​യി​ലെ ആ​റാ​മ​ത്തെ​യും പാമ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ആ​ദ്യ​ത്തേ​തു​മാ​യ ബ​ഡ്സ് റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റാ​ണ് കി​ട​ങ്ങൂ​രി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്.

കു​മ്മ​ണ്ണൂ​ര്‍ അ​പ്പാ​ര​ല്‍ പാ​ര്‍​ക്കി​നു സ​മീ​പം പ​ഞ്ചാ​യ​ത്തി​ന്‍റെ സ്ഥ​ല​ത്ത് നി​ര്‍​മി​ച്ച സെ​ന്‍റ​റി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി ഒ​രു ട്രെ​യി​ന​റെ​യും സ​ഹാ​യി​യെ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്. രാ​വി​ലെ പ​ത്തു​മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യാ​ണ് സെ​ന്‍റ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം. കു​ട്ടി​ക​ളു​ടെ യാ​ത്രാ​സൗ​ക​ര്യ​ത്തി​നാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ഹ​ന​സൗ​ക​ര്യ​വും ഒ​രു​ക്കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹേ​മ​ല​ത പ്രേം​സാ​ഗ​ര്‍ ബ​ഡ്സ് റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​എം. ബി​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​മ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബെ​റ്റി റോ​യി മ​ണി​യ​ങ്ങാ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ്‌​മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ താ​ക്കോ​ല്‍​ദാ​ന​വും ഉ​പ​ക​ര​ണ​ങ്ങ​ള്‍ കൈ​മാ​റ​ലും ന​ട​ത്തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 2021-22 വ​ര്‍​ഷ​ത്തെ പ​ദ്ധ​തി​വി​ഹി​തം 20 ല​ക്ഷം രൂ​പ​യും പ​ഞ്ചാ​യ​ത്ത് വി​ഹി​തം അ​ഞ്ചു ല​ക്ഷം രൂ​പ​യും 2023-24 വ​ര്‍​ഷ​ത്തെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ഹി​തം അ​ഞ്ചു ല​ക്ഷം രൂ​പ​യും കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ ആ​ദ്യ​ഗ​ഡു തു​ക​യും ഉ​പ​യോ​ഗി​ച്ചാ​ണ് സെ​ന്‍റ​റി​ന്‍റെ നി​ര്‍​മാ​ണം പൂര്‍​ത്തീ​ക​രി​ച്ച​ത്.

ഫ​ര്‍​ണി​ച്ച​റും പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ളും വാ​ങ്ങാ​നാ​ണ് കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ വ​ഴി അ​നു​വ​ദി​ച്ച ആ​ദ്യ ഗ​ഡു​വാ​യ 12.50 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ക്കു​ന്ന​ത്.