മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ചോ​ർ​ച്ച: വ​ലി​യ അ​ഴി​മ​തി ന​ട​ന്നെ​ന്ന് തെ​ളി​ഞ്ഞ​താ​യി യു​ഡി​എ​ഫ് നേ​തൃ​യോ​ഗം
Thursday, July 17, 2025 7:19 AM IST
കോ​​ട്ട​​യം: മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ലെ പു​​തി​​യ മ​​ന്ദി​​ര​​ത്തി​​ല്‍ വ്യാ​​പ​​ക​​മാ​​യി ചോ​​ര്‍​ച്ച കാ​​ണ​​പ്പെ​​ട്ട​​തോ​​ടെ നി​​ര്‍​മാ​​ണ​​ത്തി​​ല്‍ വ​​ലി​​യ അ​​ഴി​​മ​​തി ന​​ട​​ന്നെ​​ന്ന് തെ​​ളി​​ഞ്ഞി​​രി​​ക്കു​​ക​​യാ​​ണെ​​ന്ന് യു​​ഡി​​എ​​ഫ് ജി​​ല്ലാ നേ​​തൃ​​യോ​​ഗം.

തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. യു​​ഡി​​എ​​ഫ് ജി​​ല്ലാ ചെ​​യ​​ര്‍​മാ​​ന്‍ ഇ.​​ജെ. അ​​ഗ​​സ്തി അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ച്ചു. ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി, യു​​ഡി​​എ​​ഫ് ജി​​ല്ലാ ക​​ണ്‍​വീ​​ന​​ര്‍ ഫി​​ല്‍​സ​​ണ്‍ മാ​​ത്യൂ​​സ്, ജോ​​യി ഏ​​ബ്ര​​ഹാം, കു​​ര്യ​​ന്‍ ജോ​​യി, അ​​സീ​​സ് ബ​​സാ​​യി​​ല്‍,

ജ​​യ്‌​​സ​​ണ്‍ ജോ​​സ​​ഫ്, കു​​ഞ്ഞ് ഇ​​ല്ലം​​പ​​ള്ളി, സ​​ലിം പി. ​​മാ​​ത്യു, ടി.​​സി. അ​​രു​​ണ്‍, ത​​മ്പി ച​​ന്ദ്ര​​ന്‍, വി.​​ജെ. ലാ​​ലി, മ​​ദ​​ന്‍​ലാ​​ല്‍, നി​​ബു ഏ​​ബ്ര​​ഹാം, ടോ​​മി വേ​​ദ​​ഗി​​രി, സാ​​ജു എം. ​​ഫി​​ലി​​പ്പ്, ഷാ​​ന​​വാ​​സ് പാ​​ഴൂ​​ര്‍, അ​​ജ്മ​​ല്‍ ഖാ​​ന്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.