പോ​​ളി​​സി നി​​ര​​സി​​ച്ചി​​ട്ടും പ​​ണം മ​​ട​​ക്കി​​ന​​ല്‍​കി​​യി​​ല്ല; ഇ​​ന്‍​ഷ്വ​​റ​​ന്‍​സ് ക​​ന്പ​​നി​​ക്ക് പി​​ഴ
Thursday, July 17, 2025 12:02 AM IST
കോ​​ട്ട​​യം: പ്രീ​​മി​​യം അ​​ട​​ച്ച് ആ​​രോ​​ഗ്യ ഇ​​ന്‍​ഷ്വ​​റ​​ന്‍​സ് എ​​ടു​​ത്ത​​യാ​​ളു​​ടെ പോ​​ളി​​സി നി​​ര​​സി​​ച്ചി​​ട്ടും പ​​ണം മ​​ട​​ക്കി​​ന​​ല്‍​കു​​ന്ന​​തി​​ല്‍ വീ​​ഴ്ച വ​​രു​​ത്തി​​യ ഇ​​ന്‍​ഷ്വ​​റ​​ന്‍​സ് ക​​ന്പ​​നി​​യോ​​ടു പ്രീ​​മി​​യം തു​​ക പ​​ലി​​ശ സ​​ഹി​​തം തി​​രി​​ച്ചു​​ന​​ല്‍​കാ​​നും ന​​ഷ്ട​​പ​​രി​​ഹാ​​ര​​ത്തി​​നും ഉ​​ത്ത​​ര​​വി​​ട്ട് ജി​​ല്ലാ ഉ​​പ​​ഭോ​​ക്തൃ ത​​ര്‍​ക്ക​​പ​​രി​​ഹാ​​ര ക​​മ്മീ​​ഷ​​ന്‍.

മു​​ട്ട​​മ്പ​​ലം സ്വ​​ദേ​​ശി എ​​സ്.​​പി. മ​​ത്താ​​യി സ്റ്റാ​​ര്‍ ഹെ​​ല്‍​ത്ത് ആ​​ന്‍​ഡ് അ​​ലൈ​​ഡ് ഇ​​ന്‍​ഷ്വ​​റ​​ന്‍​സ് ക​​മ്പ​​നി​​യി​​ല്‍​നി​​ന്ന് 1,26,381 രൂ​​പ പ്രീ​​മി​​യം അ​​ട​​ച്ച് 2024 സെ​​പ്റ്റം​​ബ​​ര്‍ ര​​ണ്ടി​​നാ​​ണ് ആ​​രോ​​ഗ്യ ഇ​​ന്‍​ഷ്വ​​റ​​ന്‍​സ് പോ​​ളി​​സി വാ​​ങ്ങി​​യ​​ത്.

പ്രൊ​​പ്പോ​​സ​​ല്‍ ഫോം ​​നി​​ര​​സി​​ച്ച​​തി​​നെ​​ത്തു​​ട​​ര്‍​ന്ന് 15 ദി​​വ​​സ​​ത്തി​​ന​​കം തു​​ക ബാ​​ങ്ക് അ​​ക്കൗ​​ണ്ടി​​ലേ​​ക്ക് മ​​ട​​ക്കി​​ന​​ല്‍​കു​​മെ​​ന്ന് പ​​റ​​ഞ്ഞെ​​ങ്കി​​ലും ല​​ഭി​​ച്ചി​​ല്ല. തു​​ക അ​​ക്കൗ​​ണ്ടി​​ലേ​​ക്ക് ഇ​​ട്ടു​​കൊ​​ടു​​ത്ത​​താ​​യാ​​ണ് ഇ​​ന്‍​ഷ്വ​​റ​​ന്‍​സ് ക​​മ്പ​​നി അ​​റി​​യി​​ച്ച​​ത്.

തു​​ക ല​​ഭി​​ക്കാ​​തെ വ​​ന്ന​​തോ​​ടെ മ​​ത്താ​​യി കോ​​ട്ട​​യം ഉ​​പ​​ഭോ​​ക്തൃ ത​​ര്‍​ക്ക​​പ​​രി​​ഹാ​​ര ക​​മ്മി​​ഷ​​നെ സ​​മീ​​പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

അ​​ക്കൗ​​ണ്ടി​​ലേ​​ക്ക് തു​​ക വ​​ന്നി​​ട്ടു​​ണ്ടോ എ​​ന്നു പ​​രി​​ശോ​​ധി​​ക്കാ​​ന്‍ പ​​രാ​​തി​​ക്കാ​​ര​​ന്‍റെ ബാ​​ങ്ക് സ്റ്റേ​​റ്റ്‌​​മെ​​ന്‍റ് വേ​​ണ​​മെ​​ന്ന് ഇ​​ന്‍​ഷ്വ​​റ​​ന്‍​സ് ക​​മ്പ​​നി ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു.

ഇ​​ട​​പാ​​ടു​​രേ​​ഖ​​ക​​ള്‍ സൂ​​ക്ഷി​​ക്കേ​​ണ്ട​​ത് ഇ​​ന്‍​ഷ്വ​​റ​​ന്‍​സ് ക​​മ്പ​​നി​​യു​​ടെ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​മാ​​ണെ​​ന്നും പ​​രാ​​തി​​ക്കാ​​ര​​ന്‍റെ ബാ​​ങ്ക് സ്റ്റേ​​റ്റ്‌​​മെ​​ന്‍റ് ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത് ഇ​​ന്‍​ഷ്വ​​റ​​ന്‍​സ് ക​​മ്പ​​നി​​യു​​ടെ ഭാ​​ഗ​​ത്തു​​നി​​ന്നു​​ള്ള അ​​ശ്ര​​ദ്ധ​​യു​​ടെ ഉ​​ദാ​​ഹ​​ര​​ണ​​മാ​​ണെ​​ന്നും ക​​മ്മീ​​ഷ​​ന്‍ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

ഇ​​ന്‍​ഷ്വ​​റ​​ന്‍​സ് പ്രീ​​മി​​യ​​വും 2024 സെ​​പ്റ്റം​​ബ​​ര്‍ ര​​ണ്ടു​​മു​​ത​​ല്‍ 2025 ജ​​നു​​വ​​രി 30 വ​​രെ 9 ശ​​ത​​മാ​​നം നി​​ര​​ക്കി​​ല്‍ പ​​ലി​​ശ​​യും ന​​ല്‍​കാ​​നാ​​ണ് അ​​ഡ്വ. വി.​​എ​​സ്. മ​​നു​​ലാ​​ല്‍ പ്ര​​സി​​ഡ​​ന്‍റാ​​യും അ​​ഡ്വ. ആ​​ര്‍. ബി​​ന്ദു, കെ.​​എം. ആ​​ന്‍റോ എ​​ന്നി​​വ​​ര്‍ അം​​ഗ​​ങ്ങ​​ളു​​മാ​​യു​​ള്ള ഉ​​പ​​ഭോ​​ക്തൃ ത​​ര്‍​ക്ക​​പ​​രി​​ഹാ​​ര ക​​മ്മീ​​ഷ​​ന്‍ വി​​ധി​​ച്ച​​ത്. സേ​​വ​​ന ന്യൂ​​ന​​ത​​യ്ക്ക് ന​​ഷ്ട​​പ​​രി​​ഹാ​​ര​​മാ​​യി 35,000 രൂ​​പ​​യും ന​​ല്‍​ക​​ണം.