സ​ഹോ​ദ​ര​നെ തേ​ടി ഈ​ശ്വ​ർ മു​ർ​മു സ്നേ​ഹ​മ​ന്ദി​ര​ത്തി​ൽ
Thursday, July 17, 2025 12:03 AM IST
ചെ​റു​തോ​ണി: അ​ടി​മാ​ലി പ്ര​ദേ​ശ​ത്തു​കൂ​ടി അ​ല​ഞ്ഞുന​ട​ന്നി​രു​ന്ന ഈ​ശ്വ​ർ മു​ർ​മു​വി​നെ അ​ടി​മാ​ലി പോ​ലീ​സ് പ​ട​മു​ഖം സ്നേ​ഹ​മ​ന്ദി​ര​ത്തി​ലെ​ത്തി​ച്ചു. മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ക്കു​ന്ന ഏ​ക​ദേ​ശം 40 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന ഈ​ശ്വ​ർ മു​ർ​മു സ്നേ​ഹ​മ​ന്ദി​ര​ത്തി​ലെ​ത്തു​മ്പോ​ൾ തീ​ർ​ത്തും അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു. കാ​ലി​നു സാ​ര​മാ​യ പ​രി​ക്കു​ണ്ട്. ജാ​ർ​ബ​ണ്ഡ് സ്വ​ദേ​ശി​യാ​ണ​ന്ന് ക​രു​തു​ന്നു. ഹി​ന്ദി​യാ​ണ് സം​സാ​രി​ക്കു​ന്ന​ത്.​നാ​ടി​നെ​ക്കു​റി​ച്ചോ വീ​ടി​നെ​ക്കു​റി​ച്ചോ വ്യ​ക്ത​ത​യി​ല്ല. അ​ടി​മാ​ലി​യി​ലെ ബ​സ് സ്റ്റോ​പ്പു​ക​ളി​ലും ക​ട​ത്തി​ണ്ണ​യി​ലു​മാ​ണ് നാ​ളു​ക​ളാ​യി അ​ന്തി​യു​റ​ങ്ങി​യി​രു​ന്ന​ത്.

നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ അ​റി​യി​ച്ച​തി​നെത്തു​ട​ർ​ന്ന് അ​ടി​മാ​ലി പോ​ലീ​സ് ഇ​യാ​ളെ സ്നേ​ഹ​മ​ന്ദി​ര​ത്തി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. സ്നേ​ഹ​മ​ന്ദി​രം ഡ​യ​റ​ക്ട​ർ വി.​സി.​രാ​ജു യു​വാ​വി​നെ ഏ​റ്റെ​ടു​ത്തു. ഈ​ശ്വ​റി​ന്‍റെ സ​ഹോ​ദ​ര​ൻ ക​ട്ട​പ്പ​ന പ്ര​ദേ​ശ​ത്തു​ണ്ടെ​ന്നു പ​റ​യ​പ്പെ​ടു​ന്നു. ഇ​യാ​ളെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​വ​ർ സ്നേ​ഹ​മ​ന്ദി​ര​വു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഡ​യ​റ​ക്ട​ർ വി.​സി. രാ​ജു അ​റി​യി​ച്ചു. ഫോ​ൺ : 9447463933, 9744287214.