ഉടുന്പന്നൂർ: പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസമേഖലയിൽ നടപ്പാക്കുന്ന "വിദ്യാമൃതം' പദ്ധതിക്കു തുടക്കമായി. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷീബ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
മനഃശാസ്ത്ര വിദ്യാഭ്യാസ പഠനസഹായ പദ്ധതി, കായികക്ഷമതാ പരിശീലനം, എൽഎസ്എസ് സ്കോളർഷിപ് പരിശീലനം, പ്രവൃത്തിപരിചയ, കരകൗശല പരിശീലനം, മാലിന്യനിർമാർജന പദ്ധതികൾ, മികവ് തെളിയിക്കുന്ന കുട്ടികളെ ആദരിക്കൽ, പഠനോപകരണ, സ്കോളർഷിപ് വിതരണം, കുടിവെള്ളവിതരണം തുടങ്ങി 49 ലക്ഷം രൂപയുടെ പദ്ധതികളാണ് ഉൾപ്പെടുന്നത്. പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ആതിര രാമചന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ സുലൈഷ സലിം, ബീന രവീന്ദ്രൻ, ശാന്തമ്മ ജോയി, അംഗങ്ങളായ രമ്യ അജീഷ്, കെ.ആർ. ഗോപി, ബിന്ദു രവീന്ദ്രൻ, ശ്രീമോൾ ഷിജു, ഉല്ലാസക്കൂട് കമ്മിറ്റി പ്രസിഡന്റ് വി.വി. ഫിലിപ്പ്, ഹെഡ്മാസ്റ്റർ ബിജു ഐസക്ക് എന്നിവർ പ്രസംഗിച്ചു.