മാ​ണി വി​ഭാ​ഗ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​ട്ടി​ല്ല: അ​പു ജോൺ ജോ​സ​ഫ്
Thursday, July 17, 2025 12:03 AM IST
തൊ​ടു​പു​ഴ: കേ​ര​ള കോ​ണ്‍​ഗ്ര​സ് മാ​ണി വി​ഭാ​ഗ​വു​മാ​യി യു​ഡി​എ​ഫ് ച​ർ​ച്ച ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​പു ജോ​ണ്‍ ജോ​സ​ഫ്. യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സേ​വ്യേ​ഴ്സ് ഹോ​മി​ൽ സം​ഘ​ടി​പ്പി​ച്ച മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ര​ണ്ടാ​മ​ത് അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു.

മാ​ണി വി​ഭാ​ഗം യു​ഡി​എ​ഫ് വി​ട്ട​പ്പോ​ഴു​ള്ള സാ​ഹ​ച​ര്യം ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ക​യാ​ണ്. എ​ൽ​ഡി​എ​ഫി​ൽ സ​ന്തോ​ഷ​വ​നാ​ണെ​ന്നു ജോ​സ് കെ.​മാ​ണിത​ന്നെ പ​റ​യു​ന്നു. യു​ഡി​എ​ഫ് ശ​ക്തി​പ്പെ​ടു​ത്തു​ന്ന തീ​രു​മാ​ന​ങ്ങ​ളി​ൽ ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് എ​തി​ർ​പ്പി​ല്ല. തൊ​ടു​പു​ഴ​യി​ൽ താ​ൻ മ​ത്സ​രി​ക്കു​മോ എ​ന്ന​ത് പാ​ർ​ട്ടി​യാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.