തപാൽ ജീവനക്കാരി​യെ ശ​ല്യം ചെ​യ്ത യു​വാ​വ് അ​റ​സ്റ്റി​ൽ
Thursday, July 17, 2025 12:02 AM IST
തൊ​ടു​പു​ഴ: ത​പാ​ൽ വ​കു​പ്പ് ജീ​വ​ന​ക്കാ​രി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ട​ക്ക​ത്താ​നം ഇ​ല​വും​ത​റയ്​ക്ക​ൽ ഷാ​ബി​ൻ ഹ​നീ​ഫ(36) യെ​യാ​ണ് മ​ണ​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ൽ തൊ​ടു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ൾ നി​ര​ന്ത​ര​മാ​യി യു​വ​തി​യെ ശ​ല്യ​പ്പെ​ടു​ത്തു​ക​യും ലൈം​ഗി​ക​ചു​വ​യോ​ടെ സം​സാ​രി​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ​ല​ത​വ​ണ ഇ​യാ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും ശ​ല്യ​പ്പെ​ടു​ത്തു​ന്ന​ത് തു​ട​ർ​ന്ന​തോ​ടെ​യാ​ണ് യു​വ​തി പ​രാ​തി ന​ൽ​കി​യ​ത്.

യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ക​ഴി​ഞ്ഞ ഏ​ഴി​ന് ഷാ​ബി​നെ​തി​രേ കേ​സ​ടു​ത്തു. ചൊ​വ്വാ​ഴ്ച ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി ഇ​ന്ന​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.