നെടുമങ്ങാട്: പനവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഏകദിന പഞ്ചായത്ത് ഓഫീസ് സത്യഗ്രഹം എം. വിൻസന്റ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പനവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കുന്നിൽ ശശി അധ്യക്ഷത വഹിച്ചു.
ആനാട് ജയൻ, ആനക്കുഴി ഷാനവാസ്, ബിനു എസ്. നായർ, അഡ്വ. മുജീബ്, പുരുഷോത്തമൻ നായർ, രഘുനാഥൻ നായർ, വി.എസ്. പ്രവീൺ, എസ്.എൻ. പുരം ജലാൽ, തോട്ടുമുക്ക് റഷീദ്, ലാൽ, വാഴോടു ഹുസൈൻ, പനവൂർ രാജശേഖരൻ നായർ, സരസ്വതി അമ്മ, എസ്. എൻ. പുരം ഷൈല, ശോഭ, ജലീൻ, ദാദുഷ എന്നിവർ സംസാരിച്ചു.