ജി​യോ​ള​ജി വ​കു​പ്പ് അ​ങ്ക​ണ​ത്തി​ല്‍ കൃ​ഷി​ത്തോ​ട്ടം ഒ​രു​ങ്ങി
Thursday, July 17, 2025 7:08 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: കൃ​ഷി​ഭ​വ​ന്‍ ഉ​ള്ളൂ​ര്‍, മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി ഡ​യ​റ​ക്ട​റേ​റ്റ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൃ​ഷി സ​മൃ​ദ്ധി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ അ​ങ്ക​ണ​ത്തി​ല്‍ ഒ​രേ​ക്ക​ര്‍ സ്ഥ​ല​ത്ത് ത​ക്കാ​ളി, മു​ള​ക്, വ​ഴു​ത​ന, ക​ത്തി​രി, ചീ​ര, വെ​ണ്ട എ​ന്നി​വ​യു​ള്‍​പ്പെ​ട്ട പ​ച്ച​ക്ക​റി​ത്തോ​ട്ടം ഒ​രു​ങ്ങി.

തൈ​ക​ളു​ടെ ന​ടീ​ല്‍ ഉ​ദ്ഘാ​ട​നം ജി​യോ​ള​ജി വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ഹ​രി​കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു. അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ എം.​സി. കി​ഷോ​ര്‍ കു​മാ​ര്‍, സീ​നി​യ​ര്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ ആ​ര്‍. ബി​ന്ദു, കൃ​ഷി ഓ​ഫീ​സ​ര്‍ സി. ​സൊ​പ്‌​ന, കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജ​യ​ന്‍ എ​ന്നി​വ​ര്‍ തൈ ​ന​ടീ​ലി​നു നേ​തൃ​ത്വം ന​ല്‍​കി.

ഓ​ണ​ത്തി​നു വി​ള​വെ​ടു​ക്കാ​ന്‍ പാ​ക​ത്തി​ല്‍ പ​ച്ച​ക്ക​റി​ക​ളും ചെ​ണ്ടു​മ​ല്ലി തൈ​ക​ളു​മാ​ണ് ന​ട്ടി​രി​ക്കു​ന്ന​ത്. പ​ച്ച​ക്ക​റി തൈ​ക​ള്‍, ജൈ​വ​വ​ളം, ജീ​വാ​ണു​വ​ളം എ​ന്നി​വ കൃ​ഷി​ഭ​വ​നി​ല്‍ നി​ന്നും ല​ഭ്യ​മാ​ക്കി. 75 സെ​ന്‍റ് സ്ഥ​ല​ത്ത് പാ​വ​ല്‍, പ​ട​വ​ലം, പ​യ​ര്‍, വെ​ള്ള​രി എ​ന്നി​വ​യാ​ണ് കൃ​ഷി​യി​റ​ക്കു​ന്ന​ത്.