ചേർത്തല: കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം, ചേർത്തല കാർഡ് ബാങ്ക് ഡയറക്ടർ ബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന വി.എം. ജോയിയുടെ ഒന്നാം ചരമവാർഷികം ആചരിച്ചു. കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് ഉന്നതാധികാരസമിതി അംഗം സിറിയക് കാവിൽ അധ്യക്ഷത വഹിച്ചു.
യുഡിഎഫ് ജില്ലാ ചെയർമാൻ സി.കെ. ഷാജിമോഹൻ മുഖ്യപ്രഭാഷണം നടത്തി. ഐസക് മാടവന, കെ.സി. ആന്റണി, എം.ഇ. കുഞ്ഞ് മുഹമ്മദ് , വി.ടി. ജോസഫ്, കെ.എസ്. സലിം, തമ്പി ചക്കുങ്കൽ, ആർ. ശശിധരൻ, കെ.ജെ. എബിമോൻ, ജോയി കൊച്ചുതറ, ജോസ് കുന്നുമ്മേൽപറമ്പിൽ, തോമസ് വടക്കേക്കരി, തോമസ് വേലിക്കകം, തോമസ് പേരേമഠം, പങ്കജാക്ഷൻ, ചാൾസ് ജോസഫ്, ബെന്നി പാലയ്ക്കൽ, ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.