ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ക​ളി​ലേ​ക്ക് മ​രം​വീ​ണ് ഡ്രൈ​വ​ര്‍​ക്ക് സാ​ര​മാ​യ പ​രി​ക്ക്
Thursday, July 17, 2025 12:42 AM IST
മു​ള്ളേ​രി​യ: ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ക​ളി​ലേ​ക്ക് മ​രം​വീ​ണ് ഡ്രൈ​വ​ര്‍​ക്ക് സാ​ര​മാ​യ പ​രി​ക്ക്. ആ​ദൂ​ര്‍ സി​എ ന​ഗ​റി​ലെ അ​ബ്ദു​ള്ള​ക്കു​ഞ്ഞി​ക്കാ​ണ് (42)പ​രി​ക്കേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​കാ​ലു​ക​ള്‍​ക്ക് ഒ​ടി​വു​പ​റ്റി. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ ചെ​ര്‍​ക്ക​ള-​ജാ​ല്‍​സൂ​ര്‍ അ​ന്ത​ര്‍​സം​സ്ഥാ​ന​പാ​ത​യി​ലെ മു​ള്ളേ​രി​യ ആ​ല​ന്ത​ടു​ക്ക ഇ​റ​ക്ക​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ആ​ദൂ​രി​ല്‍ നി​ന്നും മു​ള്ളേ​രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഓ​ട്ടോ​യു​ടെ മു​ക​ളി​ലേ​ക്ക് റോ​ഡ​രി​കി​ലെ കൂ​റ്റ​ന്‍ അ​ക്കേ​ഷ്യ​മ​രം ക​ട​പു​ഴ​കി​വീ​ഴു​ക​യാ​യി​രു​ന്നു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ കാ​സ​ര്‍​ഗോ​ഡ് അ​ഗ്‌​നി​ര​ക്ഷാ സേ​ന​യെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍ വി.​എം. സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സേ​ന എ​ത്തി ഓ​ട്ടോ​റി​ക്ഷ​യ്ക്ക് മു​ക​ളി​ല്‍ വീ​ണി​രു​ന്ന മ​രം മു​റി​ച്ചു നീ​ക്കു​ക​യാ​യി​രു​ന്നു. ഓ​ട്ടോ പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു​പോ​യി.

അ​ബ്ദു​ള്ള​ക്കു​ഞ്ഞി​യെ നാ​ട്ടു​കാ​ര്‍ വ​ള​രെ പ​ണി​പ്പെ​ട്ടു പു​റ​ത്തെ​ടു​ത്ത് തൊ​ട്ട​ടു​ത്ത സ്വ​കാ​ര്യ ആ​ശു​പ​ത്രി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. സേ​നാ​ഗം​ങ്ങ​ളാ​യ ജി​ത്തു തോ​മ​സ്, കെ.​വി. ജി​തി​ന്‍ കൃ​ഷ്ന‍, ഒ.​കെ. പ്ര​ജി​ത്ത്, വി.​വി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.