നോ​ര്‍​ക്ക ശി​ല്പ​ശാ​ല 31ന്
Friday, July 18, 2025 5:04 AM IST
കൊ​ച്ചി: പ്ര​വാ​സി​ക​ൾ​ക്കും തി​രി​ച്ചെ​ത്തി​യ​വ​ർ​ക്കു​മാ​യി നോ​ർ​ക്കാ റൂ​ട്ട്സും സെ​ന്‍റ​ർ ഫോ​ർ മാ​നേ​ജ്മെ​ന്‍റ് ഡെ​വ​ല​പ്മെ​ന്‍റും (സി​എം​ഡി) സം​യു​ക്ത​മാ​യി 31ന് ​പെ​രു​മ്പാ​വൂ​രി​ൽ സൗ​ജ​ന്യ ഏ​ക​ദി​ന സം​രം​ഭ​ക​ത്വ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ക്കും. പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് പെ​രു​മ്പാ​വൂ​ര്‍ പി​ഡ​ബ്ല്യൂ​ഡി റ​സ്റ്റ് ഹൗ​സി​നു സ​മീ​പ​ത്തെ വൈ​എം​സി​എ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ രാ​വി​ലെ 9.30ന​കം എ​ത്ത​ണം.

തി​രി​ച്ചെ​ത്തി​യ പ്ര​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നോ​ര്‍​ക്ക റൂ​ട്ട്സ് വ​ഴി ന​ട​പ്പാ​ക്കു​ന്ന നോ​ര്‍​ക്ക ഡി​പ്പാ​ർ‌​ട്ട്മെ​ന്‍റ് പ്രോ​ജ​ക്ട് ഫോ​ര്‍ റി​ട്ടേ​ണ്‍​ഡ് എ​മി​ഗ്ര​ന്‍റ്സ് ഉ​ൾ​പ്പ​ടെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും വി​ശ​ദാം​ശ​ങ്ങ​ള്‍ ശി​ല്പ​ശാ​ല​യി​ല്‍ ല​ഭി​ക്കും. ഫോ​ൺ: 0471 2329738, 8078249505.