മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Thursday, July 17, 2025 10:50 PM IST
ആ​ലു​വ: ദേ​ശീ​യ​പാ​ത മേ​ൽ​പ്പാ​ല​ത്തി​ന് സ​മീ​പം ഉ​ളി​യ​ന്നൂ​ർ പാ​ല​ത്തി​നോ​ട് ചേ​ർ​ന്നു​ള്ള ഫ്ളാ​റ്റി​ൽ ത​നി​ച്ച് താ​മ​സി​ച്ചി​രു​ന്ന വ​യോ​ധി​ക​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.

കൊ​ട്ടാ​ര​ക്ക​ര മൊ​ട്ട​വി​ള വെ​ട്ടി​ക്ക​വ​ല ശ​ങ്ക​ര​മം​ഗ​ലം വീ​ട്ടി​ൽ ജേ​ക്ക​ബ് ജോ​ൺ (69) ആ​ണ് മ​രി​ച്ച​ത്. കി​ട​പ്പു മു​റി​യോ​ടു ചേ​ർ​ന്നു​ള്ള കു​ളി​മു​റി​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.