ക​ച്ചേ​രി​ത്താ​ഴ​ത്ത് ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം നി​ർ​മി​ച്ചു
Thursday, July 17, 2025 4:52 AM IST
മൂ​വാ​റ്റു​പു​ഴ: യാ​ത്ര​ക്കാ​ർ​ക്ക് താ​ത്കാ​ലി​ക ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം ഒ​രു​ക്കി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ. ക​ച്ചേ​രി​ത്താ​ഴ​ത്ത് ന​ഗ​ര​സ​ഭ ഓ​ഫീ​സി​ന് മു​ന്നി​ലെ ഗാ​ന്ധി പ്ര​തി​മ​യ്ക്ക് സ​മീ​പ​മാ​ണ് കാ​ത്തി​രി​പ്പു കേ​ന്ദ്രം ഒ​രു​ക്കി​യി​ത്. കാ​ത്തി​രി​പ്പു കേ​ന്ദ്രം ഒ​രു​ക്കാ​ൻ ആ​രും ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് മൂ​വാ​റ്റു​പു​ഴ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്രം നി​ർ​മി​ച്ച് ന​ൽ​കി​യ​തെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​ജ്മ​ൽ ച​ക്കു​ങ്ങ​ൽ പ​റ​ഞ്ഞു.

റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കും വ​രെ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം നി​ല​നി​ർ​ത്താ​നാ​ണ് തീ​രു​മാ​നം. ന​ഗ​ര​വി​ക​സ​ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മൂ​ലം ന​ഗ​ര​ത്തി​ൽ വ്യാ​പാ​രി​ക​ൾ ക​ച്ച​വ​ട​മി​ല്ലാ​തെ ദു​രി​ത​ത്തി​ലാ​ണ്. നൂ​റു​ക​ണ​ക്കി​ന് ക​ട​ക​ളാ​ണ് പൂ​ട്ടി​പ്പോ​യ​ത്.

ഒ​ട്ടു​മി​ക്ക ക​ട​ക​ളും ക​ച്ച​വ​ട​മി​ല്ലാ​തെ അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ വ​ക്കി​ലാ​ണ്. വ​ലി​യ ദു​രി​ത​ത്തി​നി​ട​യി​ലാ​ണ് കാ​ത്തി​രി​പ്പു കേ​ന്ദ്രം നി​ർ​മി​ക്കാ​ൻ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ലൂ​ർ ഗോ​പ​കു​മാ​ർ, പി.​യു. ഷം​സു​ദ്ദീ​ൻ, ബോ​ബി നെ​ല്ലി​ക്ക​ൽ, പി.​എം.​ടി. ഫൈ​സ​ൽ, ബി​ജി സ​ജീ​വ്, സ​ലാം എ​വ​റ​സ്റ്റ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.